വേഗത്തിന്റെ രാജാവിന് സര്‍ക്കാറിന്റെ സ്‌നേഹസാന്ത്വനം ഫണ്ടില്‍ നിന്നും 25000 രൂപ ക്യാഷ് അവാര്‍ഡ്
Dec 19, 2014, 16:03 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2014) സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഏറ്റവും വേഗതയേറിയ താരവും സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ജ്യോതിപ്രസാദിന് സംസ്ഥാന സര്‍ക്കാറിന്റെ സ്‌നേഹസാന്ത്വനം ഫണ്ടില്‍ നിന്നും 25000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. പി മോഹനനാണ് അവാര്‍ഡ് കൈമാറിയത്. സംസ്ഥാന കായികമേളയില്‍ ഏറ്റവും വേഗത കൂടിയ കായിക താരമായി തെരെഞ്ഞെടുക്കപ്പെട്ട ജ്യോതിപ്രസാദ് 100,200 മീറ്റര്‍ ഓട്ടത്തിലെ ഗോള്‍ഡ് മെഡല്‍ ജേതാവുമാണ്.
കാസര്‍കോടിന് ലഭിച്ച 11 പോയിന്റില്‍ 10ഉം ജ്യോതിപ്രസാദിന്റെ വകയായി ഉളളതാണ്. ജില്ലയുടെ അഭിമാനതാരം കൂടിയായ ജ്യോതിപ്രസാദ് നായന്‍മാര്‍മൂല ടിെഎഎച്ച്എസ്എസ് വിദ്യാര്‍ത്ഥിയാണ് എംഎല്‍എ മാരായ കെ. കുഞ്ഞിരാമന്‍, അബ്ദുള്‍ റസാഖ്, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം. അച്യുതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.