city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ മണല്‍ പാസ്: സമഗ്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ്; ആബിദിനെ പുറത്താക്കാന്‍ തീരുമാനം

കാസര്‍കോട്: (www.kasargodvartha.com 11.12.2014) കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ബദിയഡുക്കയിലും കേന്ദ്രീകരിച്ച് വ്യാജ മണല്‍ പാസ് നിര്‍മിച്ചു നല്‍കിയ കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യാജ മണല്‍ പാസുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിയായതിന്റെ പേരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയെ സ്ഥാനത്ത് നിന്നും പുറത്താക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം എം.എസ്.എഫിന്റെ യോഗ തീരുമാനം മാധ്യമങ്ങളെ ഔദ്യോഗികമായ അറിയിക്കേണ്ടെന്നാണ് തീരുമാനം. വ്യാജ മണല്‍ പാസ് കേസില്‍ ആബിദ് ആറങ്ങാടി നിരപരാധിയാണെന്നും കാസര്‍കോട്ടെ മറ്റു ചിലരാണ് യഥാര്‍ത്ഥ പ്രതികളാണെന്നുമാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചത്. ആബിദ് ആറങ്ങാടിക്കും സംഭവത്തില്‍ ബന്ധമുണ്ടെങ്കില്‍ ആബിദിനെതിരെയും ശക്തമായ നടപടി വേണമെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം.

മണല്‍ പാസുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് ദിവസത്തിനകം എം.എസ്.എഫ് ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് എം.എസ്.എഫിന്റെ ഒരു ഭാരവാഹി കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്. മണല്‍ പാസ് കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ടെന്നും നേതാവ് പറഞ്ഞു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര, ശംസുദ്ദീന്‍ കിന്നിംഗാര്‍, സി.ഐ ഹമീദ്, യാസിഫലി കന്തല്‍, സിദ്ദീഖ് ദണ്ഡഗോളി, ജാസി തങ്കയം തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വ്യാജ മണല്‍ പാസ്: സമഗ്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ്; ആബിദിനെ പുറത്താക്കാന്‍ തീരുമാനം

Related News: 

വ്യാജ മണല്‍ പാസിനു പിന്നില്‍ കാസര്‍കോട്ടെ വന്‍ റാക്കറ്റ്; മറയാക്കിയത് ഓണ്‍ലൈന്‍ പത്രം, 3 പേര്‍ക്കെതിരെ കേസ്
Keywords : Kasaragod, MSF, Kerala, Sand, Fake Stamp, Meeting, E Sand, Fake Pass. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia