വിദ്യാനഗര്‍ സ്വദേശി ബി.എഫ്. ദാരിമിന് എന്‍.യു.എസില്‍ സ്‌കോളര്‍ഷിപ്പോടെ പി.എച്ച്.ഡി. പ്രവേശനം
Dec 1, 2014, 16:39 IST
കാസര്‍കോട്: (www.kasargodvartha.com 01.12.2014) വിദ്യാനഗര്‍ സ്വദേശി ബി.എഫ്. ദാരിമിന് ഏഷ്യയിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി അറിയപ്പെടുന്ന നാഷണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്.) സ്‌കോളര്‍ഷിപ്പോടെ പി.എച്ച്.ഡി. പ്രവേശനം ലഭിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി.ടെക് പൂര്‍ത്തിയാക്കിയ ദാരിം സ്‌കോളര്‍ഷിപ്പോടെ ബംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എം.ടെക്ക് കരസ്ഥമാക്കിയത്.
എം.ടെക്കിനിടെ നാഷണല്‍ തൈവാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റേര്‍ണ്‍ഷിപ്പ് പാസായി. അന്തര്‍ ദേശീയ ജേര്‍ണലുകളിലേക്കും സമ്മേളനങ്ങളിലേക്കും ഭൗതിക ശാസ്ത്ര ഗവേഷകനായ ദാരിമിന്റെ പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ്
ക്യാമ്പസ് പ്ലേസ്‌മെന്റ് ഓഫറുകളും ഐ.ഐ.ടി. അഡ്മിഷനും ഒഴിവാക്കിയാണ് ദാരിം എ.ഐ.എസ്.സിയില്‍ ചേര്‍ന്നത്. അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്റേയും ചെമ്മനാട്ടെ സി.എല്‍. സക്കീനയുടേും മകനാണ് ദാരിം.

Keywords: Kasaragod, Kerala, Student, Education, B.F. Darim, Scholarship, PHD, Dharim gets admission for PhD in NUS.
Advertisement:
Advertisement: