മകനെ ബസില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ മാതാവ് കൈകാര്യം ചെയ്തു
Dec 3, 2014, 13:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കുകയായിരുന്ന ആറ് വയസുകാരനെ സഹയാത്രികനായ യുവാവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി. നീലേശ്വരത്ത് നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.40 മണിയോടെയാണ് കുട്ടിയെ സഹയാത്രികന്‍ പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് തയ്യേനി സ്വദേശിയെന്ന് സംശയിക്കുന്ന ജോയി എന്നയാള്‍ക്കെതിരെ നീലേശ്വരം പോലീസ് ജുവനൈല്‍ ആക്ട് ഏഴ്, എട്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
വെള്ളരിക്കുണ്ടിലെ ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു യുവതിയും കുട്ടിയും. ബസില്‍ സീറ്റ് കിട്ടാത്തതിനാല്‍ കുട്ടിയെ യുവാവിന്റെ മടിയില്‍ ഇരുത്തിയിരുന്നു. അപ്പോഴാണ് പീഡിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് മാതാവ് ശ്രദ്ധിച്ചത്. ജോയിയെ ബസിനകത്ത് വെച്ച് ഇവര്‍ മര്‍ദിക്കുകയും ആളുകള്‍ ബഹളം വെക്കുകയും ചെയ്തതോടെ ബസ് നിര്‍ത്തി. ഇതിനിടയില്‍ ജോയി ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

Keywords : Kasaragod, Bus, Kerala, Nileshwaram, Assault, Passenger, Child, Case against youngster for molesting child in Bus.
Advertisement:
Advertisement: