city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എസ്.പി; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്: (www.kasargodvartha.com 24.12.2014) കാസര്‍കോട്ട് കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാതലത്തില്‍ കാസര്‍കോട്ടും പരിസരങ്ങളിലും ചിലര്‍ ബോധപൂര്‍വ്വം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും കാസര്‍കോട്ട് വന്‍ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നതായുള്ള തരത്തില്‍ ജനങ്ങളെ ഭയാശങ്കയിലാക്കുന്ന വിധമുള്ള പ്രചരണം സമൂഹ ദ്രോഹികള്‍ നടത്തുന്നുണ്ട്. ഇത്തരക്കാരെ പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. നേരത്തെ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ കര്‍ശന നടപടിയെ തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ പിന്‍വലിഞ്ഞിരുന്നു.

ഇവര്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വാട്‌സ് ആപ്പും ഫേസ് ബുക്കും പോലീസ് കര്‍ശനമായി നരീക്ഷിച്ചുവരികയാണ്. വോയിസ് ചാറ്റ് വഴിയും ഇപ്പോള്‍ ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതും നിരീക്ഷിച്ചുവരുന്നുണ്ട്.

ഇതിനിടയില്‍ കാസര്‍കോട്ട് ഒരു യുവാവിന് ബ്ലേഡ് കൊണ്ട് മുറിവേറ്റ സംഭവം നടന്നിരുന്നു. ഇതേതുടര്‍ന്ന് ചില ഭാഗത്തുനിന്നും തെറ്റായ പ്രചരണമാണ് നടന്നുവരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. യുവാവിന് ബ്ലേഡ് കൊണ്ട് മുറിവേറ്റത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവത്തിന്റെ തുടര്‍ച്ചയല്ല. തികച്ചും വ്യക്തിപരമായ പ്രശ്‌നമാണ് ഈ സംഭവത്തിന് കാരണം.

യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ എത്രയും പെട്ടന്നുതന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. സത്യസന്ധമായ രീതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. സമൂഹദ്രോഹികള്‍ പ്രചരിപ്പിക്കുന്ന കിംവദന്തികളില്‍ ജനങ്ങള്‍ വഞ്ചിതരാവരെന്നും മാധ്യമങ്ങളടക്കം ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് ചീഫ് അഭ്യര്‍ത്ഥിച്ചു.

കാസര്‍കോട്ടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ചിലകേന്ദ്രങ്ങള്‍ നടത്തിവരുന്നത്. അത്തരം സംഘങ്ങളെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. മുഖം നോക്കാതെയുള്ള നടപടിയായിരിക്കും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. പോലീസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും എസ്.പി. അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia