ബദിയഡുക്ക ടൗണിന്റെ കാവല്‍ക്കാരന്‍ ബാലു യാത്രയായി
Dec 6, 2014, 15:00 IST
ബദിയഡുക്ക: (www.kasargodvartha.com 06.12.2014) ബദിയഡുക്ക ടൗണിന്റെ കാവല്‍ക്കാരന്‍ ബാലു (62) യാത്രയായി. അധികൃതരുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് ബാലു വിടവാങ്ങിയത്. അസുഖത്തെതുടര്‍ന്ന് അവശ നിലയിലായിരുന്ന ബാലുവിനെ ബന്ധുക്കള്‍ ചികിത്സിക്കാന്‍ കൊണ്ടുപോയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ 40 വര്‍ഷത്തോളം ബാലുവിന്റെ ജീവിതം ടൗണിലെ കടത്തിണ്ണയിലായിരുന്നു. പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് നഗരം ശുചീകരിക്കുന്ന ബാലു നാട്ടുകാര്‍ക്കെല്ലാം പെട്ടെന്ന് പ്രിയപ്പെട്ടവനായി. പ്രതിഫലമൊന്നും മോഹിക്കാതെയായിരുന്നു ബാലുവിന്റെ സേവനം.
നാട്ടുകാര്‍ നല്‍കുന്ന നാണയത്തുട്ടുകളായിരുന്നു ബാലുവിന്റെ അന്നത്തിന്റെ വക. കടകള്‍ക്ക് മുന്നിലുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനാല്‍ വ്യാപാരികളും ബാലുവിനെ സഹായിച്ചിരുന്നു. 25 -ാം വയസില്‍ മാനസീക വിഭ്രാന്തി അനുഭവപ്പെട്ട ബാലു പിന്നീട് തെരുവിന്റെ കൂട്ടുകാരനായി മാറുകയായിരുന്നു.
ബാലുവിന്റെ സഹോദരനായ രാമുവും ടൗണിലെത്തുന്നവര്‍ക്ക് നൊമ്പര കാഴ്ചയാണ് നല്‍കിയിരുന്നത്. സഹൃദയര്‍ ബാലുവിനെയും സഹോദരനെയും അഗതി ആശ്രയ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ അധികൃതരെ സമീപിച്ചെങ്കിലും കനിവുണ്ടായില്ല.
പരേതരായ അയ്യപ്പ ചെട്ടിയാരുടെയും കുഞ്ഞമ്മയുടെയും മകനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Badiyadukka, Kerala, Obituary, Cleaning, Waste dump, Balu.
Advertisement: