കാസര്‍കോട് നഗരം പോലീസ് വലയത്തില്‍
Dec 23, 2014, 02:35 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) കാസര്‍കോട് എം.ജി റോഡില്‍ ചക്കര ബസാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, സി.ഐ പി.കെ സുധാകരന്‍, എസ്.ഐ എം. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ ജാഗ്രത പാലിച്ചു വരികയാണ്.
സംഭവത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് കടയടച്ച് വീട്ടില്‍ പോവുകയായിരുന്ന തളങ്കര കുന്നിലിലെ സൈനുല്‍ ആബിദി (22) നെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
മംഗളൂരുവില്‍ നിന്ന് തിരികെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച ആബിദിന്റെ മൃതദേഹം രാത്രി 12.45 മണിയോടെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
സംഭവത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് കടയടച്ച് വീട്ടില്‍ പോവുകയായിരുന്ന തളങ്കര കുന്നിലിലെ സൈനുല്‍ ആബിദി (22) നെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
മംഗളൂരുവില്‍ നിന്ന് തിരികെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച ആബിദിന്റെ മൃതദേഹം രാത്രി 12.45 മണിയോടെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords : Kasaragod, Kerala, Death, Youth, Police, Stabbed, Sainul Abid.