city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആബിദിന്റെ കൊലയാളികളെ ഉടന്‍ കണ്ടെത്തണം: ഐ.എന്‍.എല്‍

കാസര്‍കോട്: (www.kasargodvartha.com 23.12.2014) കാസര്‍കോട് നഗരത്തില്‍ കൊല്ലപ്പെട്ട തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയവരെയും ഇത് ആസൂത്രണം ചെയ്തവരേയും ഇവരെ സഹായിച്ചവരേയും ഉടന്‍ പിടികൂടണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറേ നാളുകളായി സമാധാനന്തരീക്ഷത്തിലായിരിന്ന കാസര്‍കോട്ട് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് സൈനുല്‍ ആബിദിന്റെ കൊലപാതകമെന്നും കൊലയാളികളെ മാത്രമല്ല കാസര്‍കോടിന്റെ സമാധാനന്തരീക്ഷത്തെ തകര്‍ക്കുന്നവരില്‍ പലരും ഇന്നും സമൂഹ മധ്യത്തില്‍ വിലസുകയാണെന്നും ഇത്തരം ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അസീസ് പറഞ്ഞു.

അക്രമികളെ ഒറ്റപ്പെടുത്തണം: എന്‍.വൈ.എല്‍

കാസര്‍കോട്: കൊലപാതക കേസുകളില്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് കൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് എന്‍.വൈ.എല്‍ നേതാക്കള്‍ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമം ഉപയോഗിച്ച് തന്നെ അക്രമികളെ അടിച്ചമര്‍ത്തണം.

ആബിദ് വധത്തിന്റെ പ്രതികളെ ഉടന്‍ പിടിക്കണമെന്നും, സമാധാന പൂര്‍ണ്ണമായ കാസര്‍കോടിനെ കലാപ ഭൂമിയാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാലും ആവശ്യപ്പെട്ടു.
ആബിദിന്റെ കൊലയാളികളെ ഉടന്‍ കണ്ടെത്തണം: ഐ.എന്‍.എല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Death, Zainul Abid, Azeez Kadappuram, General Secretary, Zainul Abid, Abid murder: INL demands probe.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia