ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
Dec 31, 2014, 14:04 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2014) കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മൃതദേഹത്തില്‍ മൂന്നു തരം മുറിവുകളാണുള്ളതെന്നു ആബിദ് കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാനെത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള പറഞ്ഞു. അതുകൊണ്ടുതന്നെ മൂന്നു തരം കത്തികള്‍ പ്രതികള്‍ കുത്താനുപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും ഉയര്‍ന്നു. ആറു മുറിവുകളാണ് ആകെ ഉണ്ടായിരുന്നത്. അതിലൊന്ന് കൈത്തണ്ടയിലായിരുന്നു. മറ്റുള്ളവ പുറത്ത് നട്ടെല്ലിനടുത്തായിരുന്നു.
ഒരു കത്തി കൊലപാതകം നടന്ന എം.ജി. റോഡ് ചക്കരബസാറിനടുത്ത ജെ.ജെ. ബെഡ് സെന്ററില്‍ നിന്നും അന്നു തന്നെ പോലീസ് കണ്ടെത്തിയിരുന്നു. മുറിവുകളുടെ രീതി അനുസരിച്ച് മറ്റു രണ്ട് കത്തികള്‍ കൂടി കൊലപാതകത്തിന് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തില്‍ രണ്ടുകത്തികള്‍ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നാലു പ്രതികളെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചതായും ജ്യോതിഷിനെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തിയ ഗോപാലകൃഷ്ണ പിള്ള, കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരന്‍ എന്നിവരുമായി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നേരത്തേ കസ്റ്റഡിയിലെടുത്ത കത്തിയും അദ്ദേഹം പരിശോധിച്ചു.
കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചുവെന്നു സംശയിക്കുന്ന ജ്യോതിഷിന്റെ സഹോദരന്‍ വൈശാഖ് തിരുവനന്തപുരത്തു നിന്നു മുങ്ങിയതായി സൂചനയുണ്ട്. തിരുവനന്തപുരത്തു സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന വൈശാഖാണ് കൊലയാളി സംഘത്തിനു ആബിദിന്റെ ഫോട്ടോ അയച്ചുകൊടുത്തതെന്നു പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Keywords : Murder-case, Kerala, Kasaragod, Police, Sainul Abid Murder Case, Accused, SDPI Worker, Abid murder: Police surgeon visits Kasaragod, 3 types of wounds in Abid's body.
Advertisement:
Advertisement: