ദളിത് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ചു പീഡിപ്പിച്ച അഞ്ചംഗ സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍
Dec 22, 2014, 13:41 IST
ചീമേനി: (www.kasargodvartha.com 22.12.2014) ദളിത് വിഭാഗത്തില്‍ പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്നു പ്രതികളെ ചീമേനി പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. വെള്ളച്ചാല്‍ സ്വദേശികളായ റൈജു, ലാല്‍, ധനേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗണേശന്‍, മനോജ് എന്നിവര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് അവശനിലയില്‍ വീടിനു സമീപം കണ്ടതിനെത്തുടര്‍ന്നാണ് പീഡനസംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
അറസ്റ്റിലായ റൈജു പെണ്‍കുട്ടിയുടെ കാമുകനാണ്. ഇയാള്‍ പെണ്‍കുട്ടിയെ ഫോണ്‍വിളിച്ചു വരുത്തി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയും സുഹൃത്തുക്കളായ മറ്റുള്ളവര്‍ക്കു കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പോലീസിനു ലഭിച്ച വിവരം. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Also Read:
കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ
Keywords: Kasaragod, Kerala, cheemeni, Molestation, arrest, Police, Liquor, Student, Plus One,
Advertisement: