ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മന്ത്രി ശിവകുമാറിന് യുവമോര്‍ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി
Nov 4, 2014, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിനെ യുവമോര്‍ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ മന്ത്രി ജനറല്‍ ആശുപത്രിയിലെ പോരായ്മകള്‍ നേരിട്ടറിയാന്‍ എത്തിയപ്പോഴാണ് സംഭവം. ആശുപത്രി സന്ദര്‍ശിച്ച മന്ത്രി തിരിച്ചുവരുമ്പോഴാണ് കവാടത്തില്‍വെച്ച് പത്തോളം യുവമോര്‍ചാ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്.
ശോചനീയാവസ്ഥയില്‍ വീര്‍പുമുട്ടുന്ന ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുടെ ഭാഗത്തുനിന്നോ, ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി കാട്ടല്‍.
ഏതാനും പോലീസുകാര്‍ മാത്രമേ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നുള്ളു. പ്രതിഷേധത്തിനിടെ അവര്‍ മന്ത്രിയെ അനുഗമിച്ച് ജീപ്പില്‍ പോവുകയും ചെയ്തു. ആശുപത്രിയിലെത്തിയ മന്ത്രി സൂപ്രണ്ടുമായും ഡോക്ടര്‍മാരുമായും ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ ചോദിച്ചുമനസിലാക്കി. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയിലില്ലാത്തകാര്യം സുപ്രണ്ട് ശ്രദ്ധയില്‍പെടുത്തി. പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാമെന്ന് പറഞ്ഞാണ് മന്ത്രി മടങ്ങിയത്.
ഈയിടെ ആശുപത്രിയില്‍ ഒരു ഗര്‍ഭിണിയെ തറയില്‍കിടത്തിയ സംഭവം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം.

Also read:
അമേരിക്കയില്‍ ചൊവ്വാഴ്ച പൊതുതെരഞ്ഞെടുപ്പ്

Keywords : Yuvamorcha, Kasaragod, Minister VM Sivakumar, General hospital, Kerala,Black Flag, Yuvamorcha protest against Minister Sivakumar.
Advertisement:
Advertisement: