ആറു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍
Nov 23, 2014, 13:17 IST
രാജപുരം: (www.kasargodvartha.com 23.11.2014) ആറു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. രാജാപുരം പാണത്തൂര്‍ അരിപ്പ് റോഡിലെ അമ്പാടിയുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ സുനിലിന്റെ (35) മൃതദേഹമാണ് കാപ്പിത്തോട്ടം കോളനിയിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്.
നവംബര്‍ 16 മുതല്‍ സുനിലിനെ കാണാതായിരുന്നു. കാപ്പിത്തോട്ടം കോളനിയില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് പോയ സുനില്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. യുവാവിന് വേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് ശനിയാഴ്ച വൈകിട്ടോടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ രാജപുരം എസ്.ഐ രാജിവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് ജോലിക്ക് ശേഷം മദ്യപിച്ചിരുന്ന സുനില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണതായാണ് പോലീസ് സംശയിക്കുന്നത്.
ഭാര്യയുമായി അകന്നു കഴിയായിരുന്നു മരിച്ച സുനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിദേശികള്‍ക്ക് ഇന്ത്യയിലെത്താന്‍ ഇനി ഇ- വിസ
Keywords: Kasaragod, Kerala, Well, died, Youth, Missing, Youth found dead in well
Advertisement: