കഞ്ചാവ് വില്‍പനയ്ക്കിടെ യുവാവ് പിടിയില്‍
Nov 19, 2014, 09:45 IST
മംഗളൂരു: (www.kasargodvartha.com 19.11.2014) പഴയ തുറമുഖത്ത് കഞ്ചാവ് വില്‍പനയ്ക്കിടെ യുവാവ് പിടിയില്‍. ബയില്‍ ദക്കെയിലെ മുഹമ്മദ് അഫ്‌സല്‍(32)ആണ് രണ്ടുകിലോ കഞ്ചാവുമായി തീരദേശ സുരക്ഷാസേനയുടെ പിടിയിലായത്. 40000 രൂപ വില വരുന്ന കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഉപ്പളയില്‍ നിന്ന് വാങ്ങിയതാണെന്ന് അഫ്‌സല്‍ മൊഴി നല്‍കി. കഞ്ചാവ് കച്ചവടം നടത്തിയതിന് 2011 ലും ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഉപ്പളയില്‍ നിന്ന് വാങ്ങിയതാണെന്ന് അഫ്‌സല്‍ മൊഴി നല്‍കി. കഞ്ചാവ് കച്ചവടം നടത്തിയതിന് 2011 ലും ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords : Ganja seized, Mangalore, Arrest, Kasaragod, Accuse, Court, Remand, Youth arrested with 2 Kg ganja.