6 വര്‍ഷം മുമ്പ് ഭാര്യ വീട് വിട്ടതിലുള്ള പ്രതികാരം: കാമുകനെ ബസ് സ്റ്റോപ്പില്‍ കുത്തിക്കൊല്ലാന്‍ ശ്രമം
Nov 25, 2014, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 25.11.2014) ആറ് വര്‍ഷം മുമ്പ് ഭാര്യ വീട് വിട്ടതിലുള്ള പ്രതികാരമായി കാമുകനെ യുവതിയുടെ ഭര്‍ത്താവ് ബസ് സ്റ്റോപ്പില്‍വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ബന്തടുക്ക പാലാറിലെ അമ്പുവിന്റെ മകന്‍ ആനന്ദി(32)നാണ് കുത്തേറ്റത്. ഇരുപള്ളയ്ക്കും ആഴത്തില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദിന്റെ കാമുകിയുടെ ഭര്‍ത്താവ് കുമാറാണ് ബന്തടുക്ക ബസ് സ്്‌റ്റോപ്പില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ആനന്ദിന്റെ പിതാവ് മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നു. പിതാവിന്റെ മൂന്നാം ദിവസത്തെ മരണാനന്തര തെളിപ്പ് ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാന്‍ പോകുമ്പോഴാണ് ചൊവ്വാഴ്ച ഉച്ചയോടെ ബന്തടുക്ക ബസ് സ്‌റ്റോപ്പില്‍വെച്ച് കുമാര്‍ ആനന്ദിനെ കുത്തിയത്.
'നിന്റേയും പിതാവിന്റേയും അടിയന്തിരം വീട്ടുകാര്‍ ഒന്നിച്ച് നടത്തട്ടെ'യെന്ന് പറഞ്ഞാണ് കുമാര്‍ ആനന്ദിനെ കുത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ കുമാറിന്റെ ഭാര്യ ആറ് വര്‍ഷം മുമ്പാണ് ബന്ധുകൂടിയായ ആനന്ദിനൊപ്പം വീടുവിട്ടത്. ഇവര്‍ മൈസൂരിലാണ് ഇപ്പോള്‍ താമസം. പിതാവ് മരിച്ച വിവരം അറിഞ്ഞാണ് ആനന്ദ് നാട്ടിലെത്തിയത്. ഇതിനിടെയാണ് കാമുകനെ ആക്രമിച്ചത്.
Keywords : Kasaragod, Kerala, Bandaduka, Attack, Injured, Hospital, Kumar, Anand, Geetha.