ആശുപത്രിയില്‍ മരുന്ന് മാറിനല്‍കി: രോഗി അവശനിലയില്‍
Nov 13, 2014, 18:15 IST
ബോവിക്കാനം: (www.kasargodvartha.com 13.11.2014) ആശുപത്രിയില്‍ നിന്നും മരുന്ന് മാറിനല്‍കിയതിനെതുടര്‍ന്ന് രോഗി അവശനിലയിലായതായി പരാതി. ബോവിക്കാനം മുണ്ടക്കൈ വാടക ക്വോര്‍ട്ടേര്‍സിലെ കുഞ്ഞിരാമന്റെ ഭാര്യ ഷീല (45)യാണ് മരുന്ന് മാറി നല്‍കിയതിനെതുടര്‍ന്ന് അവശനിലയിലായത്. മുളിയാര്‍ സി.എച്ച്.സി. യില്‍ ചികിത്സയ്‌ക്കെത്തിയ ഷീലയ്ക്ക് അധികൃതര്‍ മരുന്ന് മാറി നല്‍കിയതായാണ് പരാതി.
ഒരുമാസം മുമ്പാണ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിച്ച് രക്തസമ്മര്‍ദ്ദത്തിനായ് മുപ്പത് ഗുളികയുടെ കുറിപ്പടി എഴുതിക്കൊടുത്തിരുന്നു. പത്ത് ഗുളിക കഴിച്ചെങ്കിലും യാതൊരു ശാരീരിക പ്രശ്‌നവും ഉണ്ടായിരുന്നില്ല.
ബാക്കിയുളള ഇരുപത് ഗുളികയില്‍നിന്നും ഒരു ഗുളിക വ്യാഴാഴ്ച രാവിലെ കഴിച്ചപ്പോഴാണ് അസ്വസ്ഥത ഉണ്ടായത്. പിന്നീട് ഷീല അവശനിലയിലാവുകയായിരുന്നു. അബോധാവസ്ഥയിലായ ഷീല രാത്രിയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സി.എച്ച്.സി. ഫാര്‍മസിയില്‍ നിന്നും നല്‍കിയ ഗുളിക മാറിയ വിവരം അറിയുന്നത്. മുപ്പത് ഗുളിക നല്‍കിയതില്‍ പത്തെണ്ണം മാനസ്സിക രോഗമുളളവര്‍ക്ക് നല്‍കുന്ന ഉറക്ക ഗുളികയായിരുന്നുവെന്നാണ് പരാതി.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിലെത്തുകയും കാര്യം അന്വേഷിക്കുകയും ചെയ്തപ്പോള്‍ രണ്ട് ഗുളികകളും ഒരേ നിറത്തിലുളളവയായതിനാല്‍ മാറിപ്പോയെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അവശനിലയിലായ ഷീല ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുകള്‍ ഡി.എം.ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Also read:
മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയയും രാഹുലും
Keywords : Muliyar, Bovikanam, Treatment, Kasaragod, Kerala, CHC, Medicine, Woman, Wrong dose: patient hospitalized.