city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി, മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ (15) കൊലപാതകത്തിനു പിന്നിലെ ദൂരൂഹതകള്‍ പിന്നേയും ബാക്കി. സംഭവത്തില്‍ സഹപാഠികളായ രണ്ടു പേരെ അറസ്റ്റു ചെയ്‌തെങ്കിലും കൊലയ്ക്കു പിന്നില്‍ വേറേയും ആളുകളുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അവരെക്കൂടി അന്വേഷിച്ച് കണ്ടു പിടിച്ച് കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത സംശയാതീതമായി പുറത്തുകൊണ്ടു വരണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

നാട്ടുകാരുടെ സംശയം തികച്ചും ന്യായമാണെന്നും അവരുടെ ആവശ്യത്തെ അതിന്റേതായ ഗൗരവത്തോടെ കാണുന്നുണ്ടെന്നും കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷ് പറയുന്നു. കൊലപാതകത്തില്‍ മയക്കു മരുന്നു മാഫിയയ്ക്കും  പങ്കുണ്ടെന്നാണ്  നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. അറസ്റ്റിലായ 17 കാരന്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നയാളും അതിന്റെ വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്ന ആളുമാണെന്ന് ആരോപണമുണ്ട്. 17 കാരന്‍ ഏതാനും ചില കുറ്റകൃത്യങ്ങളില്‍ നേരത്തെ ഉള്‍പെട്ടിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട അഭിലാഷിന്റെ സഹപാഠികള്‍ പോലീസില്‍ ആദ്യം നല്‍കിയ മൊഴിയില്‍ മുഖംമൂടി ധരിച്ച രണ്ടു പേരാണ് അഭിലാഷിനെ കൊലപ്പെടുത്തിയതെന്ന സൂചന നല്‍കിയിരുന്നു. പിന്നീട് ആ മൊഴി തിരുത്തി തങ്ങള്‍ തന്നെയാണ് കൊല നടത്തിയതെന്ന് അവര്‍ ഏറ്റു പറയുകയായിരുന്നുവത്രേ. ഇത് മുതിര്‍ന്ന ആളുകളായ ചിലരുടെ നിര്‍ദേശ പ്രകാരമാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. മയക്കു മരുന്നു ഉപയോഗവും വില്‍പനയും സംബന്ധിച്ച് ചില വിവരങ്ങള്‍ അഭിലാഷിനു അറിയാമായിരുന്നുവെന്നും അത് പുറത്തറിയിക്കുമെന്ന് അവന്‍ പറഞ്ഞുവെന്നും അക്കാരണത്താല്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും നാട്ടുകാരില്‍ കുറേ പേര്‍ സംശയിക്കുന്നു. ഇക്കാര്യം അവര്‍ അന്വേഷണോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കൊലയില്‍ മാറാട് കലാപത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന വര്‍ഗീയതയുടെ ദുസ്സൂചനയും ചിലര്‍ കാണുന്നു. കാഞ്ഞങ്ങാട്ടെ വ്യാപാരമേഖലയ്ക്കു ക്ഷീണമുണ്ടാക്കാനാണ് കൊലപാതകമെന്നും, രാഷ്ട്രീയ ലാക്കും ഇതിലുണ്ടെന്നും ചില കോണുകളില്‍ നിന്നു അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

പ്രക്ഷോഭ പരമ്പരകള്‍ക്കും, ഹര്‍ത്താലിനും ഇടയാക്കാന്‍ തക്കരീതിയില്‍ അഭിലാഷിന്റെ മരണം സമൂഹമനസ്സാക്ഷിക്കുണ്ടാക്കിയ ഞെട്ടലും ആഘാതവും വലുതായിരുന്നു. അതുകൊണ്ടു തന്നെയാണ് കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലും മറ്റും അണിനിരന്നതും, സമഗ്ര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഏകസ്വരക്കാരായതും.

അഭിലാഷിന്റെ കൊല നടന്ന ദിവസവും മൃതദേഹം കാണപ്പെട്ട ദിവസവും ഹൊസ്ദുര്‍ഗ് കടപ്പുറം പരിസരങ്ങളില്‍ നിന്നു പോയതും വന്നതുമായ ഫോണ്‍ കോളുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തേടെ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഭിലാഷിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ മയക്കുമരുന്നു വില്‍പനക്കാരുടെ കേന്ദ്രമാണെന്ന കാര്യവും അത് കൊലയെ ഏതു രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന വസ്തുതയും പോലീസ് അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് സി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ അഭിലാഷ് വധം വിദഗ്ദ്ധ സംഘത്തെക്കൊണ്ട് സമഗ്രമായും പഴുതടച്ചു കൊണ്ടും അന്വേഷിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ ഒറ്റക്കെട്ടായും ഒറ്റയ്ക്കും രംഗത്തുവന്നത് പോലീസിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പുറമെ സോളിഡാരിറ്റി അടക്കമുള്ള സാമൂഹ്യ സംഘടനകളും മാനുഷ്യാവകാശ സംഘടനകളും ആവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?

Related News: 
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്


അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

Keywords : Kanhangad, Murder, Case, Accuse, Police, Investigation, Kasaragod, Kerala, Student, Hosdurg, Abhilash. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia