city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് കുമ്പളയില്‍ ആവേശോജ്ജ്വല തുടക്കം

കുമ്പള: (www.kasargodvartha.com 04.11.2014) കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് കുമ്പളയില്‍ ആവേശോജ്ജ്വല തുടക്കം. കുമ്പളയില്‍ ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വന്‍ കരഘോഷത്തിന്റെ അകമ്പടിയോടെ യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്.

മതേതര കേരളം, അക്രമ രഹിത കേരളം, ലഹരി വിമുക്ത കേരളം, വികസിത കേരളം എന്നീ മുദ്രാവാക്യവുമായാണ് വി.എം സുധീരന്‍ ജനപക്ഷ യാത്രയെ നയിക്കുന്നത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടക്കമുള്ള നേതാക്കള്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, മന്ത്രിമാരായ കെ ബാബു, വി. എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍, കെ.സി ജോസഫ്, കര്‍ണാടക മന്ത്രിമാരായ യു.ടി ഖാദര്‍, രാമാനന്ദ റൈ, വിനയകുമാര്‍ സൊര്‍ക്കെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം ഹസന്‍, കെ. സുധാകരന്‍, അജയ് തറയില്‍, ബെന്നി ബെഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പീതാംബരക്കുറുപ്പ്, ലാലി വിന്‍സെന്റ്, സതീശന്‍ പാച്ചേനി, എ.സി ജോസ്, ബിന്ദു കൃഷ്ണ, കെ.പി ധനപാലന്‍, ശരത്ചന്ദ്രപ്രസാദ്, ഡീന്‍ കുര്യാക്കോസ്, വി.വി പ്രകാശ്, ടി സിദ്ദീഖ്, പന്തളം സുധാകരന്‍, സി.കെ ശ്രീധരന്‍, ചെര്‍ക്കളം അബ്ദുല്ല, പത്മജ വേണുഗോപാല്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, ശോഭനാ ജോര്‍ജ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ബുധനാഴ്ച രാവിലെ 10 മണിക്ക് ചട്ടഞ്ചാല്‍, 11 മണിക്ക് കാഞ്ഞങ്ങാട്, വൈകിട്ട് മൂന്ന് മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കും. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും.

Photos: R.K.Kasaragod

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട, ശക്തമായി തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി
Keywords : Kumbala, Congress, VM Sudheeran, Inauguration, Oommen Chandy, Kerala, Kasaragod, Janapaksha Yathra,VM Sudheeran's Janapaksha Yathra begins. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia