ശാസ്ത്ര മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് പേര് ചോദിച്ച് മര്‍ദനം
Nov 11, 2014, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2014) സബ്ജില്ലാ ശാസ്ത്ര മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയെ ഒരു സംഘം പേരു ചോദിച്ച് മര്‍ദിച്ചു. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്ലക്കുഞ്ഞിയുടെ മകനും ഇതേ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അനസ് സഈദി (16) നാണ് മര്‍ദനമേറ്റത്.
സബ് ജില്ലാ ശാസ്ത്ര മേള നടക്കുന്ന കുഡ്‌ലുവില്‍ വെച്ചാണ് അനസിന് മര്‍ദനമേറ്റത്. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അനസിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന പത്തിലധികം വരുന്ന സംഘമാണ് തന്നെ മര്‍ദിച്ചതെന്ന് ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ കഴിയുന്ന അനസ് പറഞ്ഞു.

Keywords : Kasaragod, Student, Assault, Kerala, School, Anas, Thanbeerul Islam Higher Secondary Sc hool.