സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് ഉജ്ജ്വല തുടക്കം; ഉദ്ഘാടന വേദിക്കുമുമ്പില്‍ കായികാധ്യാപകരുടെ പ്രതിഷേധവും
Nov 27, 2014, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 27.11.2014) മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ട്രൂപ്പ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ആവേശകരമായ തുടക്കം. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളില്‍നിന്നായി 816 വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന ഗെയിംസ് രാവിലെ നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് ഡി.ഡി.ഇ. ഡോ. ചാക്കോ ജോസഫ് പതാക ഉയര്‍ത്തി, ഡി.ഡി.ഇ. സി. രാഘവന്‍ സ്വാഗതം പറഞ്ഞു. എം. സുരേഷ്, ജി. നാരായണന്‍, പി. രമേഷ്, പി.വി. കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അണ്ടര്‍ 19, അണ്ടര്‍ 17 വിഭവങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍, ചെസ്സ്, ക്രിക്കറ്റ് എന്നീ മത്സരങ്ങളാണ് നടക്കുക. വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ താളിപ്പടുപ്പ് മൈതാനിയിലും ക്രിക്കറ്റ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും, ചെസ് മത്സരം അടുക്കത്ത് ബയല്‍ ജി.എച്ച്.എസ്.എസിലുമാണ് നടക്കുക.
ഗെയിംസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പരിപാടിക്കിടെ കായികാധ്യാപകരുടെ പ്രതിഷേധ പ്രകടനവും അരങ്ങേറി. മറ്റ് ഭാഷാ അധ്യാപകരെ കായികാധ്യാപകരാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, കായികാധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കായികാധ്യാപക സംഘടന കാസര്‍കോട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദ്ഘാടനവേദിക്ക് മുമ്പിലായി പ്രകടനവും മുദ്രാവാക്യം വിളിയും അരങ്ങേറിയത്.
വര്‍ഷങ്ങളുടെ പരിശീലനത്തിന് ശേഷം കായികാധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകര്‍ക്കുപകരം 15 ദിവസത്തെ പരിശീലനം നല്‍കി ഭാഷാ അധ്യാപകരെ കായികാധ്യാപകരാക്കുന്നത് തികഞ്ഞ അനീതിയാണെന്ന് സമരക്കാര്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളായ എ.വി. സുനില്‍കുമാര്‍, സൂര്യനാരായണ ഭട്ട്, അശോകന്‍, മധു തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 200 ഓളം കായികാധ്യാപകരാണ് ഗെയിംസ് നിയന്ത്രിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ബോള്‍ ബാഡ്മിന്റണ്‍, വോളിബോള്‍ മത്സരങ്ങളാണ് ആരംഭിച്ചത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മഞ്ഞില്‍ പുതഞ്ഞ വിമാനം യാത്രക്കാര്‍ തള്ളിമാറ്റുന്ന വീഡിയോ
Keywords: Kerala State Schools 3rd group 58th games, Volley Ball, Lawn Tennis, Ball Badminton, Chess, Cricket, Thalipadappu Maidan, Kasaragod, Kerala, Inauguration, T.E. Abdulla.
Advertisement: