city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം

-കെ.എഫ്. ഇഖ്ബാല്‍ ഉപ്പള

മഞ്ചേശ്വരം: (www.kasargodvartha.com 11.11.2014) മണല്‍ കടത്തിനിടെയും മറ്റും പോലീസ് പിടികൂടി സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നു ടയറും സ്പീഡ് ഗവര്‍ണറും സ്റ്റീരിയോയും ബാറ്ററിയും മറ്റും മോഷണം പോകുന്നു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് പതിവായി വില കൂടിയ വസ്തുക്കള്‍ മോഷണം പോകുന്നത്. കുറേക്കാലമായി ഇതാണ് സ്ഥിതിയെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത മണല്‍ ലോറിയില്‍ നിന്നു 15,000 രൂപ വില വരുന്ന സ്പീഡ് ഗവര്‍ണറാണ് മോഷണം പോയത്. പൈവളിഗെ സ്വദേശിയുടേതാണ് ലോറി.

8000 രൂപയും അതില്‍ കൂടുതലും വിലയുള്ള സ്റ്റീരിയോകളാണത്രേ സ്‌റ്റേഷന്‍ പറമ്പില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങളില്‍ നിന്നു അപ്രത്യക്ഷമാവുന്നത്. പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു തന്നെ ചക്രങ്ങളും മറ്റും കാണാതായ സംഭവങ്ങള്‍ ഉണ്ടായതായും പരാതിയുണ്ട്. വില കൂടിയ പാര്‍ട്‌സുകളും മോഷ്ടാക്കള്‍ അഴിച്ചെടുത്തു കൊണ്ടു പോകുന്നു. ഇതിനു പുറമെ വാഹനങ്ങളില്‍ നിന്നു പെട്രോളും ഡീസലും ഊറ്റിയെടുത്തു കൊണ്ടു പോകുന്ന സ്ഥിതിയുമുണ്ട്.

ഇതിനു സ്‌റ്റേഷനിലെ ചില പോലീസുകാര്‍ ഒത്താശ ചെയ്തു കൊടുക്കുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്ന് എസ്.ഐ. പ്രമോദ് പറഞ്ഞു. 

രണ്ടാഴ്ച മുമ്പ് സ്റ്റേഷന്‍ പരിസരത്തു നിര്‍ത്തിയട്ട വാഹനങ്ങളില്‍ നിന്നു ഡീസല്‍ ഊറ്റുന്നതിനിടെ പാവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മോഷണത്തിനു പിന്നില്‍ പോലീസുകാരും ഉണ്ടെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ബലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികളും മറ്റുമാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നു പറഞ്ഞ് തടിയൂരാനും സംഭവത്തെ നിസാവല്‍ക്കരിക്കാനുമാണ് പോലീസ് ശ്രമം.

പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷന്‍ പരിസരത്തു നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു വില കൂടിയ ഭാഗങ്ങളും ഉപകരണങ്ങളും മോഷണം പോകുന്നത് നാട്ടുകാരെ ഞെട്ടിക്കുന്നു. ഏറെക്കാലമായി തുടരുന്ന ഈ പ്രവണതയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന സംശയവും ഉയര്‍ത്തുന്നു. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന അവസ്ഥയോടാണ് ഈ സംഭവങ്ങളെ നാട്ടുകാര്‍ ഉപമിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം


Keywords: Manjeshwaram, Police-station, Kasaragod, Theft, Robbery, Kerala, Spare parts stealing from confiscated vehicles.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia