ലീഗ് പ്രവേശം: ഹബീബ് റഹ്‌മാനെ ഇരുത്തേണ്ടിടത്തിരുത്തും: എസ്.കെ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി
Nov 4, 2014, 16:10 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) റിട്ട. എസ്.പി. ഹബീബ് റഹ്‌മാന്‍ ലീഗിലേക്ക് വന്നാല്‍ അദ്ദേഹത്തെ ഇരുത്തേണ്ടിടത്തിരുത്തുമെന്ന് എസ്.കെ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ വ്യക്തമാക്കി. ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം നല്‍കാനുള്ള തീരുമാനം നേതൃത്വം പുനരാലോചിക്കണം. വിവാദ നായകനായിരുന്ന റിട്ട. ഉദ്യോഗസ്ഥന് മെമ്പര്‍ഷിപ്പ് നല്‍കുന്നത് എന്തിനാണെന്നും എസ്.കെ.എസ്.എഫ്. നേതാവ് ചോദിച്ചു.
ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം കൊടുക്കരുതെന്നുപറയാന്‍ മറ്റൊരുസംഘടനയായ എസ്.കെ.എസ്.എസ്.എഫിന് പറയാന്‍ കഴിയില്ല. എന്നാല്‍ ഹബീബ് റഹ്‌മാന്‍ ലീഗിലേക്ക് വരുന്നത് ഏതെങ്കിലും സര്‍ക്കാര്‍ പദവി പിന്‍വാതിലിലൂടെ നേടാനാണെന്ന് കരുതുന്നുണ്ടെങ്കില്‍ അതിനെ എസ്.കെ.എസ്.എസ്.എഫ്. ശക്തമായി എതിര്‍ക്കും.
അന്തരിച്ച സി.എം. ഉസ്താദിന്റെ മരണത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നയാളാണ് ഹബീബ് റഹ്‌മാന്‍. ഉസ്താദ് മരിച്ചപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഹബീബ് റഹ്‌മാനെ എസ്.കെ.എസ്.എഫ്. നേതാക്കള്‍ ചെന്നുകണ്ടപ്പോള്‍ ഒരാള്‍ മരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ തെങ്ങിന്‍ മുകളില്‍ കയറിയെങ്കിലും മരിക്കുമെന്നാണ് പ്രതികരിച്ചത്. ഇതുതന്നെ കേസ് അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നതിന് പ്രകടമായ ഉദാഹരണമാണെന്നും ജെഡിയാര്‍ കൂട്ടിച്ചേര്‍ത്തു.
സി.എം. ഉസ്താദ് മരിച്ചപ്പോള്‍ കിട്ടിയ ബുര്‍ദ്ദ കാവ്യത്തിലെ വരികള്‍കാട്ടി ആത്മഹത്യാകുറിപ്പാണെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ഹബീബ് റഹ്‌മാനാണെന്നും ജെഡിയാര്‍ കുറ്റപ്പെടുത്തി. സി.എം. ഉസ്താദിന്റെ മരണം സംബന്ധിച്ച കേസ് പ്രത്യേക സി.ബി.ഐ. സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് ശക്തമായിതന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ എസ്.കെ.എസ്.എഫ്. ശ്രമം നടത്തുമെന്നും ജെഡിയാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം നല്‍കും, എതിര്‍പ്പില്ലെന്ന് ശാഖ പ്രസിഡണ്ട്

Keywords : Kasaragod, SKSSF, Muslim league, Kerala, Rtd. SP Habeeb Rahman, Ibrahim Faizy Jediyar, SKSSF against Habeeb Rahman.
Advertisement:
Advertisement: