മൈസൂര്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ അസീസിനുവേണ്ടി തിരച്ചില്‍ തുടരുന്നു, ഖലാസികളും രംഗത്ത്
Nov 27, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 27.11.2014) മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ടു കാണാതായ ബേവിഞ്ച സ്വദേശിയായ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തിരച്ചിലിനായി മലപ്പുറം, കല്‍പറ്റ, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലാസിമാര്‍ എത്തിയിട്ടുണ്ട്. ഒഴുക്കിന്റെ തീവ്രത തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ബേവിഞ്ച കടവത്ത് ഹൗസിലെ പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ഖദീജയുടെയും മകന്‍ അസീസിനെ (34) യാണ് ബുധനാഴ്ച ഉച്ചയോടെ ഒഴുക്കില്‍പെട്ട് കാണാതായത്. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുല്‍ റസാഖിന്റെ ഭാര്യാ സഹോദരിയാണ് അസീസിന്റെ മാതാവ് ഖദീജ.
അസീസിനെ കാണാതായതു മുതല്‍ പോലീസും ഫയര്‍ഫോസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. നാട്ടുകാരും ബന്ധുക്കളും സ്ഥലത്തുണ്ട്. മൈസൂര്‍ നഞ്ചങ്കോടിനടുത്ത് ഇഞ്ചി കൃഷി നടത്തിവരികയായിരുന്നു അസീസ്. സഹോദരന്‍ ഷുക്കൂര്‍, ്രൈഡവര്‍ അസീസ് എന്നിവര്‍ക്കൊപ്പം മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അസീസ് ഒഴുക്കില്‍പെട്ടത്.

Related News:
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു
Keywords: Search for Azeez continues, Kasaragod, Drown, Kerala, Asees, Mysore, Azeez, Business, Kasaragod business man goes missing in waterfalls.
Advertisement: