ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Nov 24, 2014, 23:33 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2014) ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടിയില്‍ കള്ളനോട്ട് കേസിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
മറ്റൊരു കീഴ് ഉദ്യോഗസ്ഥനെതിരെയും വകുപ്പു തല അന്വേഷണം നടക്കുന്നതായും രേഖയില്‍ പറയുന്നു. ഏതാനും വര്‍ഷം മുമ്പ് കുമ്പള ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലടയ്ക്കാന്‍ കള്ളനോട്ട് നല്കിയ കേസില്‍ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ച വരുത്തിയതെന്നാണ് രേഖയിലെ വിശദീകരണം. അബൂബക്കര്‍ എന്നയാള്‍ കറന്റ് ബില്ലടയ്ക്കാന്‍ നല്കിയ തുകയില്‍ ഏഴ് 500 രൂപ നോട്ട് വ്യാജനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് അസി. എഞ്ചിനിയര്‍ പോലീസില്‍ വിവരം നല്‍കിയത്്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കേണ്ട സംഭവമാണിത്. എന്നാല്‍ സ്റ്റേഷനില്‍നിന്ന് തന്നെ ജാമ്യം കൊടുക്കാവുന്ന വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യമില്ലാവകുപ്പാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു.
കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥന് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തി. തളിപ്പറമ്പ് എഎസ്പിയായിരുന്നു അന്വേഷണം നടത്തിയത്. എഎസ്പി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ചയാണ് കേസില്‍ വരുത്തിയതെന്ന് കണ്ടെത്തുകയും വകുപ്പ് തല നടപടി സ്വീകരിക്കാനായി സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു.
വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് മേധാവി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനായിരിക്കണം അന്വേഷിക്കേണ്ടതെന്നും ഉത്തരവിലുണ്ട്. ജനുവരിയിലിറങ്ങിയ ഉത്തരവിനെ തുടര്‍ന്ന് സ്വീകരിച്ച നടപടിയുടെ വിവരങ്ങള്‍ വിവരാവകാശ മറുപടിയില്‍ നല്‍കിയിട്ടില്ല.
മറ്റൊരു കേസിലും ഉദ്യോഗസ്ഥന് വീഴ്ച വരുത്തിയതായി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെപേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിവരാവകാശ രേഖ മറുപടിയില്‍ പറയുന്നു. പ്രതികളെ രക്ഷിക്കാന്‍ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് ശ്രമം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പരാതികള്‍ നിലനില്ക്കുമ്പോള് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റത്തിന് ഈ പരാതികള്‍ തടസമല്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയുള്ള പദവികളില്‍ നിയമിക്കാന്‍ പാടില്ലെന്ന് കോടതിയും ഉത്തരവിട്ടിരുന്നു.

Keywords : Kasaragod, Kerala, Police, Investigation, Right to Information Act, RTI report against police officer.