രക്ഷയ്ക്കായി മുട്ടുശാന്തി ചികിത്സ: ഷിറിയ പാലത്തില്‍ കുഴിയടപ്പും കമ്പി മൂടലും
Nov 6, 2014, 21:02 IST
കുമ്പള:(www.kasargodvartha.com 06.11.2014) കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്കു തള്ളി നിന്ന് അപകടാവസ്ഥയിലായ ഷിറിയ പാലത്തില്‍ അധികൃതരുടെ മുട്ടുശാന്തി. പാലത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടിന്
തൊട്ടു പിന്നാലെയാണ് പാലത്തില്‍ അറ്റകുറ്റപ്പണിയുമായി ഹൈവേ വിഭാഗം രംഗത്തു വന്നത്.
പാലത്തിലെ കുഴികളും പുറത്തേക്കു തള്ളി നില്‍ക്കുന്ന കമ്പികളും ടാറിംഗ് നടത്തി മൂടിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.
പാലത്തിന്റെ സ്ലാബ് പലേടത്തും തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സ്ലാബിലെ കമ്പികള്‍ ഒരു മീറ്ററോളം നീളത്തില്‍ പുറമേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ അത് വാഹനങ്ങളുടെ ചക്രങ്ങളില്‍ കുടുങ്ങുന്നതും കാല്‍നട യാത്രക്കാരുടെ കാലില്‍ തട്ടുന്നതും പതിവായിരുന്നു.
പാലത്തിന്റെ നവീകരണത്തിനുള്ള പദ്ധതിക്കു സര്‍ക്കാരിന്റെ അനുമതി ലഭിക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ അതിനു മുമ്പ് താത്ക്കാലിക പരിഹാരം എന്ന നിലയ്ക്കാണു കുഴിയടപ്പും കമ്പി മൂടലും.
Related News:
അന്നേ കുലുങ്ങി ഷിറിയ പാലം, ഇന്നും കുലുങ്ങാതെ അധികൃതര്‍!
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kumbala, Road, Bridge, kasaragod, Kerala, news, kasargod Vartha, Highway, Repair works to start on Shiriya Bridge Road
Advertisement: