city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: ആം ആദ്മി നേതാക്കളും അഭിഭാഷകനും പ്രശാന്ത് ഭൂഷണെ കാണാന്‍ ഡല്‍ഹിക്ക് തിരിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.11.2014) ചെമ്പരിക്ക - മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ പുനരന്വേഷണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ആം ആദ്മി സംസ്ഥാന സെക്രട്ടറി അജിത്ത് ജോയ് ഐ.പി.എസ്, പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജീവ എന്നിവര്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് തിരിച്ചു. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രഷാന്ത് ഭൂഷണുമായി കേസിന്റെ കാര്യം സംസാരിക്കാനാണ് ആം ആദ്മി നേതാക്കളും അഭിഭാഷകനും ഡല്‍ഹിക്ക് തിരിച്ചത്.

പ്രഷാന്ത്് ഭൂഷണുമായി കേസിന്റെ നിയമോപദേശവും സഹായവും തേടാനാണ് ആം ആദ്മി നേതാക്കള്‍ ഡല്‍ഹിക്ക് പോയത്. ഖാസി കേസ് ആം ആദ്മി ഏറ്റെടുത്തതോടെ ഖാസി കേസ് സംബന്ധിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. ആം ആദ്മി പാട്ടി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈയുടെ നേതൃത്വത്തിലുള്ള ജില്ലാ സംഘം കഴിഞ്ഞ ദിവസം സംഭവം നടന്ന ചെമ്പരിക്ക കടുക്ക കല്ലിലും ഖാസിയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു.

അഭിഭാഷകന്‍ അഡ്വ. രാജീവന്‍ കുടുംബാംഗങ്ങളുമായി കേസിന്റെ വിശദമായ കാര്യങ്ങള്‍ സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി ഖാസി കേസ് ഏറ്റെടുത്തതോടെ ഒന്നാംഘട്ട സമരമായി കാസര്‍കോട് കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ പ്രശാന്ത് ഭൂഷണുമായുള്ള കേസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈയും രാഷ്ട്രീയ സെക്രട്ടറി ഇംദാദ് ബ്യാരിയും അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഖാസിയുടെ മരണം: ആം ആദ്മി നേതാക്കളും അഭിഭാഷകനും പ്രശാന്ത് ഭൂഷണെ കാണാന്‍ ഡല്‍ഹിക്ക് തിരിച്ചു

Also read:
യാത്രാദുരിതം അനുഭവിക്കാനായി യാത്രക്കാര്‍ എംപിയെ ബലം പ്രയോഗിച്ച് സെക്കന്‍ഡ് ക്ലാസില്‍ കയറ്റി
Keywords : Qazi death, New Delhi, Kasaragod, Kerala, Aam Aadmi party worker, Case, Investigation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia