ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
Nov 10, 2014, 18:53 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2014) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയുടെ സ്‌പെഷ്യല്‍ ടീമിനെ എല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമരം തുടങ്ങുന്നു. അതോടൊപ്പം സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ഡിസംബര്‍ അവസാന വാരം കാണാനും ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കേസിന്റെ കാര്യം പ്രശാന്ത് ഭൂഷണുമായി ആം ആദ്മി പാര്‍ട്ടി സംസാരിച്ചിട്ടുണ്ട്. എല്ലാ നിയമ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖാസി കേസിന്റെ അന്വേഷണം സ്‌പെഷ്യല്‍ ടീമിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ നവംബര്‍ 22ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ സൂചന നിരാഹാര സമരം നടത്താനാണ് ആം ആദ്മിയുടെ തീരുമാനം.
ദൂരൂഹ മരണം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരിക, നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരമെന്ന് ആം ആദ്മി പൊളിറ്റിക്കല്‍ സെക്രട്ടറി ഇംദാദ് ബ്യാരി വെളിപ്പെടുത്തി. നിരാഹാര സമരം സംസ്ഥാനത്തെ പ്രമുഖ ആം ആദ്മി പാര്‍ട്ടി നേതാവും സാഹിത്യകാരനുമായ എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. വിവിധ മത സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും സമര സമിതികളുടെയും നേതാക്കള്‍ നിരാഹാര സമരത്തില്‍ സംബന്ധിക്കും.
വിദ്യാനഗര്‍ ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ, പൊളിറ്റിക്കല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ജോസഫ് ഐസക്, അബ്ദുല്‍ ഫത്താഹ്, അജയന്‍ പരവനടുക്കം, കെ.പി മുഹമ്മദ്കുഞ്ഞി, ഇംദാദ് ബ്യാരി എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മകന്‍ ടി.എ മുഹമ്മദ് ഷാഫിയുമായി ആം ആദ്മി പ്രവര്‍ത്തകര്‍ കേസിനെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചു.
കേസില്‍ ആം ആദ്മി ഇടപെടുന്നതില്‍ പൂര്‍ണ പിന്തുണ മകന്‍ ഷാഫി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസില്‍ സുപ്രീം കോടതിയുടെ ഇടപെടലാണ് ആം ആദ്മി പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇതിനാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.

Keywords : Kasaragod, Kerala, Qazi Death, case, Investigation, CBI, Strike, CM Abdulla Maulavi.