പ്രശാന്ത് വധം: അധോലോക നായകന്‍ വിക്കി ഷെട്ടിയുടെ അനുയായി ജയേഷ് തിരുവനന്തപുരത്ത് അറസ്റ്റില്‍
Nov 6, 2014, 11:06 IST
മംഗളൂരു: (www.kasargodvartha.com 06.11.2014) പ്രമാദമായ മംഗുളൂരുവിലെ പ്രശാന്ത് എന്ന പച്ചുവിനെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ വിക്കി ഷെട്ടിയുടെ ഒരു അനിയായിയെകൂടി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയ തുറയില്‍വെച്ച് കര്‍ണാടക പോലീസാണ് പ്രതി ജയേഷിനെ (22) അറസ്റ്റുചെയ്തത്.
2013 ഏപ്രില്‍ ഏഴിനാണ് പ്രശാന്ത് മംഗളൂരു വാലന്‍സിയയിലെ മംഗളാബാറില്‍ കൊല്ലപ്പെട്ടത്. മറ്റു ഏഴ് പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ ജയേഷ്. ഭവാനി ശങ്കര്‍, നവീന്‍ ഷെട്ടി, എ.ബി. പ്രവീണ്‍, ഭവീഷ് പാക്കല, രാധാകൃഷ്ണ ഷെട്ടി, ഗൗതം എന്ന ഗൗതു, ശരണ്‍ എന്ന രോഹിദാസ് എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റു പ്രതികള്‍.
ജയേഷ് ഇതുവരെ ഒളിവില്‍ കഴിയുകയായിരുന്നു. അധോലോക നായകന്‍ വിക്കി എന്ന ബാലകൃഷ്ണ ഷെട്ടിയുടെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ജയേഷ് എന്ന് പോലീസ് പറഞ്ഞു. മംഗളൂരുവിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ മാനേജരായിരുന്ന പ്രശാന്തിനെ ഏപ്രില്‍ ഏഴിന് രാത്രിയാണ് വെട്ടി്െക്കാന്നത്. ബോന്തല്‍ കര്‍ണാടക ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ താമസക്കാരനാണ് ഇപ്പോള്‍ അറസ്റ്റിലായ ജയേഷ്.
ക്രൈബ്രാഞ്ച് സംഘമാണ് പ്രതിയെ തിരുവനന്തപുരത്തുവെച്ച് അറസ്റ്റുചെയ്തത്. 2011ല്‍ ബ്രഹ്മരകൂട്ട്‌ലുവിലെ ബദ്‌റുദ്ദീനെ കൊലപ്പെടുത്തിയ കേസിലും ജയേഷ് പങ്കാളിയാണ്. ബണ്ട്വാള്‍ പോലീസ് ഈസംഭവത്തില്‍ ജയേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Mangalore, Murder-case, arrest, Accuse, Police, Thiruvananthapuram, Jayesh.