ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആദൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുഗുണന് അറസ്റ്റില്‍
Nov 12, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2014) ആദിവാസി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയതിന് എസ്.ഐ അറസ്റ്റില്‍. ആദൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും കരിവെള്ളൂര്‍ സ്വദേശിയുമായ സുഗുണനെ (52) യാണ് കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി. എല്‍. സുരേന്ദ്രന് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 25 വരെ റിമാന്‍ഡ് ചെയ്തു.
ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ 25 കാരിയായ യുവതിയെ കഴിഞ്ഞ ജൂലൈയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിലാണ് സുഗുണനെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്. സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത ഒരു ലോഡ്ജില്‍കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
യുവതിയെ പീഡിപ്പിച്ചതിന് ചൂരിയിലെ ഹനീഫ എന്നയാള്‍ക്കെതിരെയും എസ്.എം.എസ്. കേസെടുത്തു. മെയ് 25ന് ഹനീഫയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടന്ന അന്ന് രാത്രി ഒരു മണിയോടെ അവിടെവെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. അഞ്ച് വര്‍ഷമായി ഹനീഫയുടെ വീട്ടുജോലിക്കാരിയാണ് യുവതി.
പീഡനത്തിനിരയായ യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഹനീഫ ഒളിവില്‍ പോയതായും പോലീസ് പറഞ്ഞു. ഹനീഫയെ അറസ്റ്റുചെയ്ത് ചോദ്യംചെയ്തതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 28 വര്‍ഷമായി സുഗുണന് പോലീസ് സര്‍വീസിലുണ്ട്. രണ്ട് വര്‍ഷമായി ആദൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നു.
പീഡനത്തിനിരയായ യുവതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. സുഗുണനും ഹനീഫയ്ക്കും പുറമെ മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്. അവിവാഹിതയാണ് പീഡനത്തിനിരയായ യുവതി.
Related News:

Keywords: Molestation, Police, Arrest, Kerala, Adoor, Kerala, Kasaragod, Complaint, Remand, Police officer arrested for molestation.