സര്‍ക്കസുകാരന്റെ മുഖത്തടിച്ച പോലീസുകാരന് 'പണികിട്ടി'
Nov 5, 2014, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) തെരുവ് സര്‍ക്കസുകാരന്റെ മുഖത്തടിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്തേര മണിയാട്ടെ സന്തോഷിനെയാണ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ബോവിക്കാനത്ത് തെരുവ് സര്‍ക്കസ് നടത്തുകയായിരുന്ന ഷാജി എന്നയാളെ ജനക്കൂട്ടം നോക്കിനില്‍ക്കെ കരണത്തടിച്ചുവെന്നായിരുന്നു സന്തോഷിനെതിരെയുയര്‍ന്ന പരാതി. മര്‍ദനത്തിനിരയായ തെരുവു സര്‍ക്കസുകാരന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് ഇ- മെയില്‍ ആയി നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതി ഡി.ജി.പി എസ്പി തോംസണ്‍ ജോസിന് അയച്ചു കൊടുത്തു. പിന്നീട് എസ്.പി നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രഥമദൃഷ്ടിയാ കുറ്റക്കാരനെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Related News:
തെരുവു സര്‍ക്കസുകാരന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ എസ്.പിയുടെ അന്വേഷണം
സര്‍ക്കസുകാരനെ നടുറോഡില്‍ പോലീസ് തല്ലിച്ചതച്ചു
Keywords : Kasaragod, Kerala, Police, Suspension, Bovikanam, Assault, Santhosh, Shaji, Complaint, Police constable suspended for assaulting man.