കൈക്കമ്പ റോഡ് ഉപരോധം: 50 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി
Nov 11, 2014, 12:20 IST
ഉപ്പള: (www.kasargodvartha.com 11.10.2014) റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൈക്കമ്പയില്‍ റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. സമരത്തിന് നേതൃത്വം കൊടുത്ത ജനകീയ സമരസമിതിയുടെ ഭാരവാഹികളായ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, ബാബൂ ബേക്കൂര്‍, പ്രശാന്ത് ജോഡ്ക്കല്‍, പ്രദീപ്, തേജു തുടങ്ങി 50 ഓളം പേരെയാണ് അറസ്റ്റുചെയ്തത്.
ബായാറില്‍ നിന്ന് കൈക്കമ്പയിലേക്കുള്ള 15 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ കൈക്കമ്പയില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. കല്ലുകള്‍ നിരത്തിവെച്ചും ആളുകള്‍ കൂട്ടംകൂടിനിന്നും കരിങ്കൊടികള്‍ ഉയര്‍ത്തിയും റോഡില്‍ ക്രിക്കറ്റ് കളിച്ചും മറ്റുമാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്.
എട്ട് കൊല്ലം മുമ്പ് ടാറ് ചെയ്ത റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ അറ്റകുറ്റ പണിപോലും അതിന് ശേഷം നടത്തിയിട്ടില്ല. ബസുകള്‍ ഉള്‍പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്.
കുമ്പള എസ്.ഐ. ഗംഗാധരന്‍, മഞ്ചേശ്വരം എസ്.ഐ. പ്രമോദ്, അഡീഷണല്‍ എസ്.ഐ. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെ ഉച്ചയ്ക്ക് 12 മണിയോടെ അറസ്റ്റുചെയ്ത് നീക്കിയത്. ഉപരോധത്തെതുടര്‍ന്ന് ഈ റൂട്ടില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. രാവിലെ തുടങ്ങിയ ഉപരോധം വൈകിട്ട് ആറ് മണിവരെ നടത്താനായിരുന്നു നാട്ടുകാരുടെ ഉദ്ദേശം. അതിനിടെയാണ് പോലീസ് അറസ്റ്റുചെത് നീക്കിയത്.
Also read:
കൈക്കമ്പ-ബായാര്‍ റോഡില്‍ നാട്ടുകാരുടെ ഉപരോധം; സമരത്തിന് കൊഴുപ്പേകാന്‍ ക്രിക്കറ്റും വോളിബോളും
Related News:
സിമ്മിന് പിന്നാലെ പാസ്പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

Keywords: Arrest, Protesters, Kaikamba-Bayar Road, Uppala, Road, Protest, Kasaragod, Kerala, Cricket, Volleyball, Police arrest road protesters.