city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

17 വര്‍ഷത്തെ ദുരിത ജീവിതത്തിന് അറുതിയായി; രാധാമണിയെ തേടി ആ സന്തോഷ വാര്‍ത്തയെത്തി

കാസര്‍കോട്. (www.kasargodvartha.com 10.11.2014) പെന്‍ഷനായുള്ള അധ്യാപികയുടെ 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കാട്ടിപ്പാറ ഗവ. എല്‍പി സ്‌കൂളില്‍ നിന്നും 2002ല്‍ സര്‍വ്വീസില്‍ നിന്നുംപിരിഞ്ഞിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ നരകയാതന അനുഭവിച്ച് വന്ന കാട്ടിപ്പാറ സ്‌കൂളിലെ മുന്‍ അധ്യാപികയായ രാധാമണിയുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ ഉള്‍പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് മാസത്തിനകം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച്ചയാണ് ഈ അധ്യാപികയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയതെന്നും എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 വര്‍ഷത്തോളം യാതൊരു പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതമനുഭവിച്ച അധ്യാപികയുടെ അനുഭവം തന്നെ ഞെട്ടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇവരുടെ ദുരിതത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ എന്ന് അദ്ദേഹം ആരാഞ്ഞു.അധ്യാപികയുടെ ദുരിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ അധ്യാപകന്‍ കെ.ആര്‍. സാനുവിനെ അദ്ദേഹം അഭിനന്ദിച്ചു. സുതാര്യകേരളം പരിപാടിക്കിടെ ഫോണില്‍ വിളിച്ചാണ് അഭിനന്ദനമറിയിച്ചത്. 25 വര്‍ഷത്തോളം സര്‍വീസുള്ള രാധാമണി സര്‍വീസിലിരിക്കെ ആര്‍ഡി നിക്ഷപത്തിലൂടെ  സ്വരൂപിച്ച 1,70,000 രൂപ ട്രഷറിയില്‍ നിക്ഷേപിച്ച് അതില്‍ നിന്നും പലിശയായി ലഭിക്കുന്ന 1300 രൂപ ഉപയോഗിച്ചാണ് ജീവിക്കുന്നത്.

മുറി വാടക കൊടുത്തു കഴിഞ്ഞാല്‍ ഭക്ഷണത്തിന് തികയാത്ത അവസ്ഥയാണ്. വേലക്കുന്ന് ശിവക്ഷത്രത്തില്‍നിന്നു ലഭിക്കുന്ന നിവേദ്യ ചോറും അടുത്ത രണ്ട് വീട്ടുകാര്‍നല്‍കുന്ന ഭക്ഷണവുമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയത്. ഇവര്‍ ദുരിതക്കയത്തിലായിട്ടും ആനുകുല്യങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ അംഗമായിരുന്ന സര്‍വീസ് സംഘടനപോലും മൂന്നിട്ടിറങ്ങിയിരുന്നില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

17 വര്‍ഷത്തെ ദുരിത ജീവിതത്തിന് അറുതിയായി; രാധാമണിയെ തേടി ആ സന്തോഷ വാര്‍ത്തയെത്തി

Keywords : Kasaragod, Kerala, Pension, Oommen Chandy, Radhamani, Pension approved after 17 years. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia