ചെരുപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 12.61 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
Nov 25, 2014, 23:56 IST
മംഗളൂരു: (www.kasargodvartha.com 24.11.2014) ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 12.61 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ചന്ദ്രഗിരി കീഴൂരിലെ ഹംസ അമീര്‍ (26) യാണ് പിടിയിലായത്.
12,61,076 രൂപ വിലമതിക്കുന്ന 474.600 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. നാല് സ്വര്‍ണ ബിസ്‌കറ്റുകളാണ് ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 8.40 ന് ദുബൈയില്‍ നിന്നെത്തിയ 9W531 നമ്പര്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹംസ. സംശയം തോന്നി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
Keywords : Kasaragod, Natives, Mangalore, Airport, Chandrigiri, gold, Hamza Ameer, Passenger caught with gold worth Rs 12.61 lac hidden in footwear.