18.16 ലക്ഷത്തിന്റെ സ്വര്‍ണവുമായി 2 കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍
Nov 21, 2014, 23:16 IST
മംഗളൂരു: (www.kasargodvartha.com 21.11.2014) 18,16,734 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ഉദുമ സ്വദേശി സുലൈമാന്‍ (37), മുട്ടത്തോടി സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് (42) എന്നിവരാണ് പിടിയിലായത്.
ദുബൈയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ 1X814 നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. 6,20,578 ലക്ഷം വിലമതിക്കുന്ന 233.300 ഗ്രാം സ്വര്‍ണമാണ് അസീസില്‍ നിന്നും പിടികൂടിയത്. 12,41,156 ലക്ഷം വിലമതിക്കുന്ന സിലിണ്ടര്‍ രൂപത്തിലാക്കിയ 466.600 ഗ്രാം സ്വര്‍ണമാണ് ഹമീദില്‍ നിന്നും പിടികൂടിയത്. സംശയം തോന്നി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേരും പിടിയിലായത്.
Keywords : Mangalore, Gold, National, Kasaragod, Airport, Arrest, Udma, Adkathbail, Sulaiman, Abdul Hameed, Now, gold recovered from rectums of two passengers.