തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ ലീഗ് - ബി.ജെ.പി സംഘര്‍ഷം; 4 പേര്‍ ആശുപത്രിയില്‍
Nov 4, 2014, 00:10 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.11.2014) തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ മുസ്ലിം ലീഗ് - ബി.ജെ.പി സംഘര്‍ഷം. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ കെ. സലാഹുദ്ദീന്‍ (54), എ.പി.ടി. നിയാസ് (21), ബി.ജെ.പി. പ്രവര്‍ത്തകരായ ശരത്ത് (21), പ്രവീണ്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരത്തിനെയും പ്രവീണിനെയും പയ്യന്നൂരിലെയും നിയാസിനെ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ സലാഹുദ്ദീനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബി.ജെ.പി പ്രവര്‍ത്തകര്‍ ഓട്ടോയില്‍ പോകുന്നതിനിടെ നിസാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം യുവാക്കള്‍ കൂകിയതിനെ ചൊല്ലിയാണ് പ്രശ്‌നം ഉടലെടുത്തത്. പിന്നീട് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് വഴിനടന്നു പോവുകയായിരുന്ന സലാഹുദ്ദീന്‍ അക്രമത്തിന് ഇരയായത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ മെട്ടമ്മല്‍ ടൗണിലാണ് സംഭവം. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. നേരത്തെ ഏതാനും കേസില്‍ പ്രതികളായവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സൂചിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripur, Muslim-league, BJP, Clash, Injured, Hospital, Kanhangad, Kasaragod, Police, Mettammal, Salahudheen, ATP Niyas, Sharath, Praveen.
Advertisement: