മുരളി വധം: അറസ്റ്റിലായ 4 പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍
Nov 8, 2014, 13:18 IST
കുമ്പള: (www.kasargodvartha.com 08.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ മുരളിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ കഴിയുകയായിരുന്ന നാലു പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.
ബി.ജെ. പി. പ്രവര്‍ത്തകരായ കുമ്പള അനന്തപുരത്തെ ശരത് രാജ് (23), സീതാംഗോളി കുതിരപ്പാടിയിലെ ദിനേശ് ആചാര്യ(21), കെ. ഭരത് രാജ് (24), ബേള ധര്‍ബത്തടുക്കയിലെ സി.എച്ച്. മിഥുന്‍ കുമാര്‍(20) എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയതെന്ന് കുമ്പള സി.ഐ. സുരേഷ് ബാബു പറഞ്ഞു.
കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു തെളിയിക്കുന്നതിനാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 27ന് വൈകിട്ടാണ് മുരളി കൊല്ലപ്പെട്ടത്. സുഹൃത്ത് മഞ്ചുനാഥിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സൂരംബയലില്‍ വെച്ചാണ് രണ്ടു ബൈക്കുകളിലായെത്തിയ പ്രതികള്‍ മുരളിയെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനു കാളിയങ്ങാട്ടെ നിധിന്‍, കുതിരപ്പാടിയിലെ കിരണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
മുരളിയുടെ കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു അന്നു തന്നെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനു കട്ടത്തടുക്കയിലെ അരുണ്‍ കുമാറിനെതിരെ ഐ.ടി. ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Related News:
മുരളി വധം: തിരിച്ചറിയല്‍ പരേഡ് ചൊവ്വാഴ്ച
മുരളിയുടെ കൊല: അറസ്റ്റിലായ 2 പ്രതികളെയും നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു
മുരളി വധം: 2 പ്രതികള്‍ അറസ്റ്റില്‍
മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍
മുരളിയുടെ കൊല: അന്വേഷണം കര്‍ണാടകയിലേക്കും, സഹായം ചെയ്തുകൊടുത്ത ഒരാള്‍ പിടിയില്‍
കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
മുരളി വധം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം; ബന്ധമില്ലെന്ന് ബി.ജെ.പി
മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്
ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി
കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Also read:
ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 70,000 എലികള്‍

Keywords: Kumbala, Murder-case, Accuse, Police, Custody, Kerala, Remand, Case.