മുരളി വധം: ശരത്തും ദിനേശനും അറസ്റ്റില്‍, രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഡ്രൈവറും പിടിയില്‍
Nov 2, 2014, 14:00 IST
കുമ്പള: (www.kasargodvartha.com 02.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി.മുരളിയെ(37) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളെ മംഗലാപുരത്തെത്തിച്ച സൈലോകാറും അതിന്റെ ഡ്രൈവറെയും പിടികൂടി. കൊലക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
മുഖ്യ പ്രതി അനന്തപുരത്തെ ശരത്(23), കുതിരപ്പാടിയിലെ ദിനു എന്ന ദിനേശന്‍(24) എന്നിവരെയാണ് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഞായറാഴ്ച അറസ്റ്റു ചെയ്തത്. ധര്‍മസ്ഥലയില്‍ വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മറ്റു രണ്ടു പ്രതികളായ കുതിരപ്പാടിയിലെ കെ.ഭരത് രാജ് (24), ദര്‍മ്മത്തടുക്കയിലെ സി.എച്ച്. മിഥുന്‍ കുമാര്‍(20) എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ശരതിനെയും ദിനേശനെയും മംഗലാപുരത്തെത്തിച്ച വെള്ള സൈലോ കാറും അതിന്റെ ഡ്രൈവര്‍ ഗണേശനു(45)മാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഗണേശനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ടാക്‌സി ഡ്രൈവറാണ് ഗണേശ്. തന്റെ കാറില്‍ മംഗലാപുരത്തേക്ക് കൊണ്ടു പോയത് കൊലക്കേസിലെ പ്രതികളെയാണെന്ന് അറിയില്ലെന്നായിരുന്നു ഗണേശന്‍ പോലീസിനോടു പറഞ്ഞത്. ഒരു സുഹൃത്താണ് തന്നെ വിളിച്ച് കുതിരപ്പാടിയില്‍ എത്താനും അവിടെ നിന്ന് മംഗലാപുരത്തേക്ക് പോകാനും ആവശ്യപ്പെട്ടതെന്നും ഗണേശന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കാളിയങ്ങാട് കോളനിയിലെ നിധിന്‍, കുതിരപ്പാടിയിലെ കിരണ്‍ എന്നിവരാണ് ടാക്‌സി ഏര്‍പാടാക്കിക്കൊടുത്തതെന്നാണ് സൂചന. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മംഗലാപുരത്തെത്തിയ ശരത്തും ദിനേശനും ഒരു പരിചയക്കാരന്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലാണ് ആദ്യം ചെന്നത്. അവിടെ ദിനേശനെ അകത്തു കയറ്റിയെങ്കിലും ശരത്തിനെ കയറ്റിയില്ലത്രേ. തുടര്‍ന്ന് മംഗലാപുരത്തെ ഒരു ബന്ധുവീട്ടിലും ശരത് എത്തിയെങ്കിലും കൊലയാളിയാണെന്നറിഞ്ഞതിനാല്‍ അവരും അകത്തു കയറ്റിയില്ലെന്നാണ് വിവരം. പിന്നീട് ബസ് സ്റ്റാന്‍ഡിലാണ് ശരത് അന്നു രാത്രി കിടന്നുറങ്ങിയത്. പിറ്റേന്നു രാവിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചു സന്ധിച്ച ഇരുവരും ധര്‍മസ്ഥലയിലേക്കു സ്ഥലം വിടുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
കൊലയ്ക്കു മുമ്പ് മുരളിയുമായുണ്ടായ പിടിവലിക്കിടെ ശരത്തിനു തുടയില്‍ കുത്തേറ്റതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായം നല്‍കിയ മൂന്നു പേര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതായും സൂചയുണ്ട്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, അന്വേഷണ സംഘത്തിലെ അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സിനീഷ് സിറിയക് എന്നിവരാണ് പ്രതികളെ ധര്‍മ്മസ്ഥലയില്‍ വെച്ച് പിടികൂടിയത്. ഒക്ടോബര്‍ 27 ന് വൈകിട്ട് സീതാംഗോളിയില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മുരളിയെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.
Also Read:
ലിബിയയില്‍ 36 പേര്‍ കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Kumbala, Car, Driver, Arrest, Murali Murder, Bike, Seethangoli, Murali Murder: car in police custody.
Advertisement: