മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഭവാനി രാജിക്കൊരുങ്ങുന്നു
Nov 5, 2014, 23:46 IST
ബോവിക്കാനം: (www.kasargodvartha.com 05.11.2014) സി.പി.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി ഭവാനി തല്‍സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായും വിവരമുണ്ട്.
ഭവാനിയുടെ ഭര്‍ത്താവ് മുളിയാര്‍ ഒന്നാംമേഖല സി.പി.എം ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഭവാനി പ്രസിഡണ്ടായ ഇരിയണ്ണി വനിതാ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച വിവാദവുമായി ബന്ധപ്പെട്ട് ഒരു പഞ്ചായത്തംഗം പ്രതികൂട്ടിലായിരുന്നു. ഇദ്ദേഹത്തിനെതിരെ ഭവാനി പരാതിപ്പെട്ടിട്ടും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ ഇടപെട്ട് കേസ് തേയ്ച്ചുമാച്ചുകളയുകയായിരുന്നു.
പഞ്ചായത്തിലെ സി.പി.എം അംഗത്തിന്റെ നേതൃത്വത്തിലാണ് മുക്കുപണ്ടം പണയംവെക്കാന്‍ ബാങ്കിലെത്തിയത്. എന്നാല്‍ അപ്രൈസര്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് തിരിച്ചയച്ചതോടെ സംഘത്തില്‍പെട്ട ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തംഗത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡണ്ട് രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട നേതൃത്വം സൂചന നല്‍കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Kasaragod, Muliyar, Panchayath, President, CPM, Bavani, Husband, Resignation.
Advertisement: