ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: മുംബൈയിലേക്ക് മുങ്ങിയ ഒന്നാം പ്രതിയായ യുവാവ് അറസ്റ്റില്‍
Nov 18, 2014, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2014) ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയെ കൂടി കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി. എല്‍. സുരേന്ദ്രന്‍ അറസ്റ്റുചെയ്തു. മഞ്ചേശ്വരം പാവൂര്‍ കാനന്തട്ട സ്വദേശി പി. മുഹമ്മദ് ഹനീഫി (43) നെയാണ് കഴിഞ്ഞ ദിവസം മംഗലാപുരത്ത് വെച്ച് അറസ്റ്റുചെയ്തത്. പ്രതിയെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നവംബര്‍ 28 വരെ റിമാന്‍ഡ് ചെയ്തു.
മുംബൈയില്‍ ബിസിനസ് നടത്തുന്ന മുഹമ്മദ് ഹനീഫ് കേസില്‍ പ്രതിയായതിനെതുടര്‍ന്ന് മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെ മംഗലാപുരത്ത് എത്തിയതറിഞ്ഞ് അവിടെവെച്ച് തന്ത്രപരമായി അറസ്റ്റുചെയ്യുകയായിരുന്നു. മെയ് 25ന് ചൂരിയിലുള്ള ബന്ധുവായ ഒരു ഡോക്ടറുടെ വീട്ടില്‍വെച്ചാണ് ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 25 കാരിയായ ആദിവാസി യുവതിയെ മുഹമ്മദ് ഹനീഫ് പീഡിപ്പിച്ചതെന്നാണ് കേസ്.
ഡോക്ടറുടെ വീടിന്റെ ഗൃഹപ്രവേശം നടന്നദിവസം രാത്രി ഒരു മണിയോടെ അടുക്കള ഭാഗത്തെ മുറിയില്‍വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. ഡോക്ടറുടെ സഹോദരീ ഭര്‍ത്താവാണ് പ്രതിയായ മുഹമ്മദ് ഹനീഫെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യുവതിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയും കരിവെള്ളൂര്‍ സ്വദേശിയുമായ സുഗുണനും (52) റിമാന്‍ഡില്‍ കഴിയുകയാണ്. കഴിഞ്ഞ ജൂലൈയില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത ഒരു ലോഡ്ജില്‍കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചുവെന്നാണ് സുഗുണനെതിരായ കേസ്. യുവതി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
Related News:
ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആദൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുഗുണന് അറസ്റ്റില്‍

Keywords : Molestation, Arrest, Kasaragod, Kerala, Police, Adoor, Complaint, Remand.