നാലു മക്കളുടെ മാതാവായ 69 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 25 കാരന്‍ കുറ്റക്കാരന്‍, ശിക്ഷ 18ന് വിധിക്കും
Nov 15, 2014, 08:09 IST
മംഗളൂരു: (www.kasargodvartha.com 15.11.2014) നാലു മക്കളുടെ മാതാവായ 69 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മംഗളൂരു ആലപ്പെ പടീലിലെ സ്ത്രീയാണ് പീഡനത്തിനിരയായത്. നാഗേഷ് (25) എന്നയാളെയാണ് മംഗളൂരു ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജി പുഷ്പാഞ്ജലി കുറ്റക്കാരനെന്നു വിധിച്ചത്. പ്രതിയുടെ ശിക്ഷ നവംബര്‍ 18ന് പ്രസ്താവിക്കും.
വീട്ടില്‍ തനിച്ചാണ് സ്ത്രീ താമസം. രണ്ടു പെണ്‍ മക്കള്‍ വിദേശത്താണ്. ആണ്‍ മക്കള്‍ വേറെ താമസിക്കുന്നു. ഒരു മകള്‍ മാതാവിന്റെ വീടിനടുത്ത് വേറൊരു വീടു പണിയുന്നുണ്ട്. ബജാലിലെ ഒരു കരാറുകാരനാണ് പണി ഏറ്റെടുത്തു നടത്തുന്നത്. അയാളുടെ ജോലിക്കാരനാണ് പ്രതിയായ നാഗേഷ്. ചിക്കബല്ലാപൂര്‍ സ്വദേശിയാണ് ഇയാള്‍. ജോലി സ്ഥലത്തെ ഒരു ഷെഡ്ഡിലായിരുന്നു ഇയാളുടെ താമസം.
ജൂണ്‍ 14ന് രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാതിലില്‍ മുട്ടു കേട്ട് സ്ത്രീ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറിയ നാഗേഷ്, സ്ത്രീയെ ബഹളം വെച്ചാല്‍ കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. തന്റെ മകന്റെ പ്രായം വരുന്ന പ്രതിയോട് അരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും വിട്ടില്ലത്രേ. തുടര്‍ന്ന് സ്ത്രീയുടെ മുഖത്ത് അടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തു. അവസാനം അവരുടെ 50,000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 5,500 രൂപയും കൈക്കലാക്കി നാഗേഷ് സ്ഥലം വിടുകയായിരുന്നു. മംഗളൂരു പോലീസാണ് കേസ് അന്വേഷിച്ചത്.
പ്രതിയെ പിറ്റേന്നു തന്നെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടിലെ പാറപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു നാഗേഷ്. സ്ത്രീയില്‍ നിന്നു കവര്‍ന്ന സ്വര്‍ണവും പണവും അയാളുടെ പക്കല്‍ നിന്നു കണ്ടെടുക്കുകയും ചെയ്തു.
സി.ഐ. രവീഷ് നായക്കാണ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശിവപ്രസാദ് ഹാജരായി. വിചാരണാ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. തന്നോട് സ്ത്രീ 10,000 രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു ചോദിക്കാന്‍ വീട്ടില്‍ പോയതാണെന്നും ബലാത്സംഗക്കുറ്റം കെട്ടിച്ചമച്ചതാണെന്നും നാഗേഷ് വാദിച്ചു.
Also Read:
ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആശങ്ക ഉയര്‍ത്തി സൂനാമി മുന്നറിയിപ്പ്
Keywords: Mangalore, Molestation, Arrest, Police, Case, Court, Molestation on 69-yr-old woman, accused pronounced guilty.
Advertisement: