മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകവേ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാലിക് ദീനാര്‍ പള്ളിയില്‍ കണ്ടെത്തി
Nov 27, 2014, 11:01 IST
കുമ്പള: (www.kasargodvartha.com 27.11.2014) മാതാവിനൊപ്പം ആശുപത്രിയിലേക്കു പോകുന്നതിനിടെ കാണാതായ പത്താം തരം വിദ്യാര്‍ത്ഥിയെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കണ്ടെത്തി. കുമ്പള കളത്തൂരിലെ ഹാജറ ഹബീബ് ദമ്പതികളുടെ മകനും കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ആഷിഖിനെ(16)യാണ് വ്യാഴാഴ്ച രാവിലെ പള്ളിയില്‍ കണ്ടെത്തിയത്.
Keywords: Student, School, Police, Complaint, Ashique, Student goes missing, Kumbala, Missing.
Advertisement:
പ്രദേശത്തെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. അവര്‍ വിവരം രക്ഷിതാക്കളെയും കുമ്പള പോലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആഷിഖിനെ കാണാതായത്. നെഞ്ചുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആഷിഖ് പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയിരുന്നു. ആ സമയത്ത് മാതാവ് മകന്റെ പഠന കാര്യങ്ങള്‍ അന്വേഷിക്കാനായി ആഷിഖിന്റെ സ്‌കൂളിലേക്കും പോയിരുന്നു. മാതാവ് തിരിച്ചു വന്നപ്പോഴാണ് ആഷിഖിനെ കാണാതായത് അറിയുന്നത്. പള്ളിപ്പരിസരത്തും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Student, School, Police, Complaint, Ashique, Student goes missing, Kumbala, Missing.
Advertisement: