ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
Nov 2, 2014, 15:30 IST
നെല്ലിക്കട്ട: (www.kasargodvartha.com 02.11.2014) നെല്ലിക്കട്ടയിലെ ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അഡൂര്‍ പാണ്ടി ബാലനടുക്കയിലെ ഇബ്രാഹിം-മൈമൂന ദമ്പതികളുടെ മകന്‍ ഹിഷാമി (14) നെയാണ് ശനിയാഴ്ച രാത്രി 10 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ടെത്തിയത്.
ഒരു ഹോട്ടലിന് മുന്നില്‍ സംശയ സാഹചര്യത്തില്‍ കണ്ട കുട്ടിയോട് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയാണെന്ന് മനസിലായത്. അവര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അമ്മാവന്‍ നെല്ലിക്കട്ടയിലെ ആരിഫ് എത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. പിന്നീട് ബദിയഡുക്ക പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി.
കുട്ടിയെ ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായത്. സ്ഥാപന മേധാവികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഹിഷാമിനെ കാണാതായത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കുട്ടിയെ കണ്ടെത്താന്‍ സഹായകമായതായി ബന്ധുക്കള്‍ പറഞ്ഞു.
പഠനത്തോട് താത്പര്യമില്ലാത്തത് കൊണ്ടാണ് ഒളിച്ചോടിയതാണെന്ന് കുട്ടി പോലീസിനോടും ബന്ധിക്കളോടും പറഞ്ഞു. വെള്ളിയാഴ്ച രാത്രി കാസര്‍കോട് നഗരത്തിലെ ഒരു പള്ളിയിലാണ് ഉറങ്ങിയത്. കൈയ്യിലുണ്ടായിരുന്ന 100 രൂപ കൊണ്ട് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതായും കുട്ടി വെളിപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയെ കാണാതായി
Keywords: Kasaragod, Kerala, Nellikatta, Student, Quran-class, House, Auto Driver, Food, Cash, Kasaragod Old bus stand, Masjid, Missing student found, Hisham,
Advertisement: