കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Nov 15, 2014, 10:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷ്-മിനി ദമ്പതികളുടെ മകനുമായ അഭിലാഷിനെ (15) യാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഭിലാഷിനെ കാണാതായിരുന്നു. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read:
റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ തീരങ്ങളിലേയ്ക്ക്
Keywords: Kanhangad, Kerala, Kasaragod, Died, Murder, Police, Deadbody, Hospital, Postmortem, Missing student found dead.
Advertisement: