മധൂരിലെ യുവാവ് ബൈക്ക് മോഷണക്കേസില്‍ കൊച്ചിയില്‍ അറസ്റ്റില്‍
Nov 18, 2014, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ മധൂര്‍ സ്വദേശിയായ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. മധൂരിലെ അഫ്‌നാസാണ്(20) അറസ്റ്റിലായത്. കൊച്ചി കലൂര്‍ പോണോത്ത് വീട്ടില്‍ രാഹുല്‍ ആര്‍. പൈയുടെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ എറണാകുളം കോവില്‍വട്ടം ജംഗ്ഷനില്‍ നിന്നു മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഞായറാഴ്ച കാസര്‍കോട് വിദ്യാനഗറില്‍ നിന്നാണ് അഫ്‌നാസിനെ പോലീസ് പിടികൂടിയത്. ആലുവ മുട്ടത്തു നിന്നു മറ്റൊരു എന്‍ഫീല്‍ഡ് ബൈക്കു കൂടി കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോടു പറഞ്ഞു. മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ആ കവര്‍ച്ച.
ഈ സംഭവത്തിലും അഫ്‌നാസിനെതിരെ എറണാകുളം പോലീസ് കേസെടുത്തു. ആ കേസ് ആലുവ പോലീസിനു കൈമാറി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്തത്.

Keywords : Madhur, Bike-Robbery, Kochi, Brrest, Kasaragod, Kerala, Police, Case, Man arrested for stealing bike.