കാസര്‍കോട്-മലപ്പുറം സംസാര രീതികള്‍ കോര്‍ത്തിണക്കിയ മലപ്പുറം മാമു കാസര്‍കോട് കഞ്ചു ഹോം ഫിലിം ശ്രദ്ധേയമാകുന്നു
Nov 24, 2014, 13:09 IST
ടൈടിറ്റില്‍ കഥാ പാത്രമായ മാമുവിനെ അവതരിപ്പിച്ചത് അക്കു മേല്‍പറമ്പാണ്. മമ്മുട്ടിയുടെ ഗ്യാങ് സ്റ്റാര്‍, ദുല്‍ക്കര്‍ സല്‍മാന്റെ ഞാന്‍, അടുത്ത് തന്നെ റിലീസ് ചെയ്യാനുള്ള ജയറാമിന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ സിനിമകളില്‍ അക്കു ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും ടെലിഫിലിമുകളിലും നാടകത്തിലും ആല്‍ബങ്ങളിലും അക്കു മേല്‍പറമ്പ് സജീവമായിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ കഞ്ചുവിനെ അവതരിപ്പിച്ചത് സീന കണ്ണൂരാണ്.
ചിത്രത്തിലെ മറ്റൊരു നായക കഥാപാത്രം കൈകാര്യം ചെയ്തത് സംവിധായകനായ അഷ്‌റഫ് ബംബ്രാണി തന്നെയാണ്. നവ്യ പയ്യന്നൂരാണ് നായിക. മറ്റൊരു പ്രധാ കഥാപത്രമായി എത്തുന്നത് അബ്ദുല്ല ഉദുമയാണ്. ചിത്രത്തില്‍ രണ്ട് ഗാനങ്ങളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. രിഫായി, ഷെബി എന്നിവരാണ് ക്യാമറ കൈക്കാര്യം ചെയ്തത്. ബി.എം.വി. കമ്പനിയാണ് നിര്‍മാണം നിര്‍വ്വഹിച്ചത്. ഹിറ്റായ മുഹമ്മബ്ബത്താണ് ആമിന, വാങ്ങിയാല്‍ കൊടുക്കണം, മാണിക്യം തേടി തുടങ്ങിയ മൂന്ന് ടെലി ഫിലിമുകളും അഷ്‌റഫ് ബംബ്രാണി സംവിധാനം ചെയ്തിരുന്നു.
ചിത്രത്തിന്റെ സി.ഡി. പ്രകാശനം കഴിഞ്ഞ ദിവസം കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടന്നതായി സംവിധായകനും അണിയറ പ്രവര്‍ത്തകരും കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു. കവി പി.എസ്. ഹമീദ് സി.ബി. ഹനീഫയ്ക്ക് സി.ഡി. കൈമാറിയാണ് റിലീസ് ചെയ്തത് നിര്‍വഹിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ അഷ്‌റഫ് ബംബ്രാണി, അക്കു മേല്‍പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Also read:
ലോക മുസ്ലീം സൗന്ദര്യ റാണിയായി ട്യൂണീഷ്യന്‍ ശാസ്ത്രജ്ഞ
Keywords : Home Film, Release, Press Conference, Kasaragod, Kerala, Malappuram, Film.