city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംസാറില്‍ കാസ്രോട്ടാര്‍ കൂട്ടമായെത്തി, കാസര്‍കോടന്‍ മീറ്റ് പ്രൗഡോജ്വലമായി

ദുബൈ:(www.kasargodvartha.com 31.10.2014) ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി അല്‍ മംസാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച കാസര്‍കോടന്‍ മീറ്റിലേക്ക് ഒഴുകിയെത്തിയത് എമിറേറ്റിലെ ആയിരത്തില്‍ പരം കാസ്രോട്ടാര്‍.

ജില്ലാ കെ.എം.സി.സിയുടെ വിളി നാദം കേട്ടെത്തിയ നാട്ടാരേം ബീട്ടാരേം പിന്നെ പുള്ളമ്മാരേം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ മംസാര്‍ പാര്‍ക്ക് 'ഇച്ച'മയമായി. വൈകുന്നേരം മൂന്നുമണിക്ക് തുടങ്ങിയ കൂട്ടായ്മയില്‍ വിരിഞ്ഞതത്രയും ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ തീര്‍ത്ത വിനോദ മഴവില്ല്. പബ്ലിക്ക് പാര്‍ക്കാണെന്നത് പോലും ഓര്‍ക്കാതെ മീറ്റില്‍ ജന ബാഹുല്യവും വിനോദ പരിപാടികളും കൂടി വന്നപ്പോള്‍ മംസാര്‍ പാര്‍ക്ക് അധികൃതര്‍ക്ക് പലതവണ മുന്നറിയിപ്പുമായി വരേണ്ടി വന്നു. മീറ്റിനെത്തിയവരെ നിയന്ത്രിക്കുവാനും സമയ ബന്ധിതമായി വിനോദ പരിപാടികള്‍ അവതരിപ്പിക്കുവാനും സംഘാടകര്‍ക്ക് നന്നെ പരിശ്രമിക്കേണ്ടി വന്നു.

വൈകുന്നേരം 3.30ന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ യു എഇ-കെ.എം.സി.സി ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര കാസര്‍കോടന്‍ ശൈലിയില്‍ ബിസ്യം പറഞ്ഞ് മീറ്റ് ഉല്‍ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു.

കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, എടച്ചാക്കൈ, സംസ്ഥാന നേതാക്കളായ ഹനീഫ ചെര്‍ക്കളം, ഹനീഫ കല്‍മട്ട, എന്‍ സി മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകരായ ഫൈസല്‍ ബിന്‍ അഹ്മദ്, സാദിഖ് കാവില്‍, മാഹിന്‍ കുന്നില്‍, ജില്ലാ നേതാക്കളായ മഹമൂദ്ഹാജി പൈവളികെ, ഖാദര്‍ ബെണ്ടിച്ചാല്‍, അഫ്‌സല്‍ മെട്ടമ്മല്‍, സാങ്കേതിക സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ റഹ്‌മാൻ പൈക്ക, ടി ആര്‍ ഹനീഫ മേല്‍പറമ്പ്, ഹസൈനാര്‍ ബീജന്തടുക്കം, മന്ധലം നേതാക്കളായ സി എച് നൂറുദ്ധീന്‍, മുനീര്‍ബന്താട്, മഹമൂദ് കുളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ സെഷനുകളില്‍ ദുബൈ കെഎംസിസി പ്രസിഡന്റ് അന്‍വര്‍നഹ, വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, നിഷ് മേലാറ്റൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കളം ആശംസകള്‍ നേര്‍ന്നു.

മത്സരങ്ങള്‍ക്ക് റാഫി പള്ളിപ്പുറം, ശബീര്‍ കീഴൂര്‍, ടി ആര്‍ ഹനീഫ്, അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മീറ്റിനോടനുബന്ധിച്ച് ചെങ്കള പഞ്ചായത്ത് കെ.എം.സി.സി ഒരുക്കിയ തണ്ണീര്‍ പന്തലും, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി ഒരുക്കിയ സമ്മാന മഴയും മീറ്റിന് ആവേശം പകര്‍ന്നു. മനം നിറയെ ആഹ്ലാദവും കൈ നിറയെ സമ്മാനവുമായാണ് മീറ്റിനെത്തിയവര്‍ മടങ്ങിയത്. ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് ജലീല്‍ ചന്തേര നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  KMCC, Dubai, Dubai-KMCC, Family-meet, Gulf, Salam Kanyapadi, KMCC: Kasaragodans gathered in Mamzar park

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia