കേന്ദ്ര സര്‍വകലാശാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ആരംഭിക്കണം: മുഖ്യമന്ത്രി
Nov 6, 2014, 23:00 IST
തിരുവനന്തപുരം: (www.kasargodvartha.com 06.11.2014)കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് പെരിയ വില്ലേജിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയില്‍ നിന്നും 51 ഏക്കര്‍ അനുവദിക്കാനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ആരംഭിക്കുവാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
സര്‍വ്വകലാശാലയ്ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് നല്‍കുന്ന ഭൂമിയ്ക്ക് പകരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ ചീമേനിയില്‍ ഭൂമി നല്‍കണം. ഇതിനുള്ള പ്രപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കും എന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശാഖകള്‍ ആരംഭിക്കുന്നതിന് വിവിധയിടങ്ങളില്‍ സ്ഥലം വേണമെന്ന് യോഗത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് ഓരോന്നിനും പ്രതേ്യകം പ്രപ്പോസല്‍ സമര്‍പ്പിക്കണമെന്നും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി പ്രപ്പോസലില്‍ വ്യക്തമാക്കിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവല്ലയില്‍ കണ്ടെത്തിയിരിക്കുന്ന 10 ഏക്കര്‍ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉടന്‍ മന്ത്രി സഭയ്ക്ക് പ്രപ്പോസല്‍ സമര്‍പ്പിക്കണം. കുടപ്പനക്കുന്നില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി എവിടെയായിരിക്കണമെന്നത് സംബന്ധിച്ച് അടിയന്തിരമായി കൂടിയാലോജനകള്‍ നടത്തി മന്ത്രിസഭയെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൃഷി മന്ത്രി കെ. പി മോഹനന്‍ യോഗത്തില്‍ സംബന്ധിച്ചു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Construction of CUK to be started within 3 months, Kerala Govt. offer land for CUK, kasaragod, Kerala, Periya, Central University, Oommen Chandy, Thiruvananthapuram,
Advertisement: