കാസര്‍കോട് വാര്‍ത്ത ഇനി ന്യൂസ്ഹണ്ടിലും വായിക്കാം
Nov 28, 2014, 23:14 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2014) പ്രമുഖ ന്യൂസ് ഫീഡ് സൈറ്റായ ന്യൂസ് ഹണ്ടില്‍ ഇനി കാസര്‍കോട് വാര്‍ത്തയും. കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രമുഖ വാര്‍ത്ത സൈറ്റുകള്‍ക്കൊപ്പം കാസര്‍കോട് വാര്‍ത്ത ന്യൂസ് ഹണ്ടില്‍ ഇടംപിടിച്ചത്. ഇതോടെ ന്യൂസ് ഹണ്ട് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ഫോണ്ട് പ്രശ്‌നമേതുമില്ലാതെ ഇനി കാസര്‍കോട് വാര്‍ത്ത വായിക്കാം സാധിക്കും.
കാസര്‍കോട് വാര്‍ത്തയുടെ പൊതുവാര്‍ത്താ വിഭാഗമായി കെവാര്‍ത്തഡോട്ട്‌കോം നേരത്തെ തന്നെ ന്യൂസ് ഹണ്ടില്‍ ലഭ്യമായിരുന്നു. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, കേരള കൗമുദി, മംഗളം, മീഡിയാ വണ്‍, കെവാര്‍ത്ത, റിപോര്‍ട്ടര്‍, ചന്ദ്രിക, സിറാജ്, സുപ്രഭാതം, ദേശാഭിമാനി, ജന്മഭൂമി, ദീപിക തുടങ്ങിയ സൈറ്റുകള്‍ക്കൊപ്പമാണ് കാസര്‍കോട് വാര്‍ത്തയും ന്യൂസ് ഹണ്ടില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.
ആദ്യമായിട്ടാണ് ഒരു പ്രാദേശിക മലയാള വാര്‍ത്താ പോര്‍ട്ടല്‍ ന്യൂസ് ഹണ്ടില്‍ ഇടംനേടുന്നത്. ഇന്ത്യയിലെ പ്രദേശിക ഭാഷകളിലുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സംവിധാനം കൂടിയാണ് ന്യൂസ് ഹണ്ട്. ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ബംഗളൂരു ആസ്ഥാനമായുള്ള എറ്റോണോ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ആപ്ലിക്കേഷനാണ് ഇത്.

Keywords : Kasaragod, Kerala, Kasargodvartha, News, Mobile Phone, Application, News Hunt, Read, Kasargodvartha now in News hunt.