പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു
Nov 26, 2014, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖിന്റെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ബേവിഞ്ച കടവത്ത് ഹൗസിലെ പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി - ഖദീജ ദമ്പതികളുടെ മകന്‍ അസീസിനെ (34) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്.
Keywords : Kasaragod, Drown, Kerala, Asees, Mysore, Azeez, Business, Kasaragod business man goes missing in waterfalls.
അസീസിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുവരികയാണ്. പോലീസും ഫയര്‍ഫോസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മൈസൂര്‍ നഞ്ചങ്കോടിനടുത്ത് ഇഞ്ചി കൃഷി നടത്തിവരികയായിരുന്നു അസീസ്. കൂടെ സഹോദരന്‍ ഷുക്കൂറും ഡ്രൈവര്‍ അസീസും ഉണ്ടായിരുന്നു. ഇവര്‍ മൈസൂരിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അസീസ് ഒഴുക്കില്‍പെട്ടത്.
അസീസിനെ രക്ഷിക്കാന്‍ സഹോദരന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകട വിവരമറിഞ്ഞ് ബേവിഞ്ചയില്‍ നിന്നും ബന്ധുക്കളും നാട്ടുകാരും മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Keywords : Kasaragod, Drown, Kerala, Asees, Mysore, Azeez, Business, Kasaragod business man goes missing in waterfalls.