കാസര്‍കോട്ടെ അമ്മത്തൊട്ടില്‍ സുരക്ഷിതമായ സ്ഥലത്താണോ?
Nov 24, 2014, 22:08 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2014) മാതാപിതാക്കള്‍ക്ക് സ്വന്തമായി വളര്‍ത്താനാവാത്ത കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന ഉദേശത്തോടെയാണ് സംസ്ഥാനത്ത് അമ്മത്തൊട്ടിലുകള്‍ ആരംഭിച്ചത്. ചതിയിലും കെണിയിലുംപെട്ട് ഗര്‍ഭണികളാക്കപ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് ഏറെയും അമ്മത്തൊട്ടിലിനെ ആശ്രയിക്കുന്നത്.
ഇത്തരക്കാര്‍ക്ക് വളരെ ഏളുപ്പത്തില്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. കാസര്‍കോട് അമ്മത്തൊട്ടിലില്‍ നിലനില്‍ക്കുന്നത് സൗകര്യപ്രദമായ സ്ഥലത്തല്ല. അമ്മത്തൊട്ടിലിലേക്ക് കയറുന്ന വഴിയില്‍ ഓട്ടോ ടെമ്പോ സ്റ്റാന്‍ഡാണ്. ഇതു കാരണം അമ്മതൊട്ടിലിലേക്ക് കയറാനുള്ള വഴി ശ്രദ്ധയില്‍ പെടുന്നില്ല.
സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം അസമയത്ത് അതുവഴി ഒറ്റക്ക് സ്ത്രീകള്‍ക്ക് കയറി പോവാനും കഴിയില്ല. പരിസരത്ത് തന്നെ കടകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കാരണം കുട്ടികളെ ഏല്‍പ്പിക്കാന്‍ എത്തുന്നവര്‍ ഏറെ പ്രയാസപ്പെടുകയാണ്. അമ്മത്തൊട്ടിലിന്റെ സ്ഥാനം ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒഴിഞ്ഞു മാറിയ സ്ഥലത്താണെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ചില സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരമൊരു സൗകര്യം ഇല്ലെങ്കില്‍ പിഞ്ചു കുഞ്ഞിനെ കുറ്റിക്കാട്ടിലോ പുഴയിലോ വല്ല പൊട്ടക്കിണറ്റിലോ വലിച്ചെറിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് അമ്മത്തൊട്ടില്‍ നിലനില്‍ക്കുന്നത് സുരക്ഷിതമായ സ്ഥലത്തല്ലെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ച അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ വന്നവര്‍ ഏറെ പ്രയാസപ്പെട്ടാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് തിരിച്ചുപോയത്. ഈ സംഭവത്തോടെ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്ത് അമ്മത്തൊട്ടില്‍ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തിപ്പെടുകയാണ്. അമ്മത്തൊട്ടിലില്‍ കുട്ടികളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് പെണ്‍കുട്ടികളെ ചതിച്ച് മുങ്ങുന്ന വിരുതന്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാവുന്നു.
അവസാനിച്ചു
Related:
1 അമ്മത്തൊട്ടിലില്‍ കുഞ്ഞെത്തിയത് ഇതുവഴി...

2 പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് ചതിക്കുഴി, അനാഥമാവുന്നത് കുഞ്ഞുങ്ങളും
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Parents, Child, Kerala, Ammathottil, Place, Well, Mother, Girl.
Advertisement: