ഭക്ഷ്യ വിഷബാധ: 2 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ആശുപത്രിയില്‍
Nov 6, 2014, 15:18 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2014) ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.ആര്‍. അജീഷ് (44), പി. സുധീര്‍ (43) എന്നിവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ബുധനാഴ്ച രാത്രി ക്വര്‍ട്ടേഴ്‌സില്‍ വെച്ച് ചപ്പത്തിയും സാമ്പാറും ഉണ്ടാക്കി കഴിച്ചിരുന്നതായും ഇതിന് ശേഷം രാത്രി മുതല്‍ അസ്വസ്ഥതയും വയറിളക്കവും ഉണ്ടാവുകയുമായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Health inspectors, Food Poison, Hospital, Health inspectors hospitalized after food poison, Kasargod, Kerala.